05 August Wednesday

ഹൃദയാഘാതം: മലയാളി നഴ്‌സ് മസ്‌കത്തില്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 4, 2020
 
മസ്‌കത്ത്: മലയാളി നഴ്‌സ് മസ്‌കത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട കോന്നി തണ്ണിത്തോട് ആഞ്ഞിലിമൂട്ടില്‍ തമ്പിയുടെ മകന്‍ ഷിബിനാ(35)ണ് മരിച്ചത്. 
 
മബേല അല്‍ സലാമ പോളിക്ലിനിക്കിലെ നഴ്‌സായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒമാനിലുണ്ട്. ബുധനാഴ്ച രാവിലെ താമസ സ്ഥലത്ത് ഹൃദയാഘാതം അനുഭവപ്പെട്ടതിനെതുടര്‍ന്ന് പ്രാഥമിക ശുശ്രൂഷ നല്‍കി സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാല ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ ഷീന മാത്യു നഖല്‍ ഹെല്‍ത്ത് സെന്ററില്‍ നഴ്‌സാണ്. മകന്‍: ഹാനോക്ക് (നാല് വയസ്). മാതാവ്: മോളി.  
 
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ നടക്കുന്നു. 
 
ഷിബിന്റെ നിര്യാണത്തില്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ടിടി സിദ്ദീഖ്, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. റഷീദലി, മറ്റ് ജീവനക്കാര്‍ എന്നിവര്‍ അനുശോചിച്ചു. 
 
ഡിവൈഎഫ്‌ഐ തണ്ണിത്തോട് മുന്‍ മേഖലാ സെക്രട്ടറിയയായിരുന്നു. നിര്യാണത്തില്‍ സിപിഐഎം തണ്ണിത്തോട് ലോക്കല്‍ കമ്മിറ്റി അനുശോചിച്ചു. 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top