17 January Sunday

മലയാളി യുവാവിനെ ദുബായില്‍ കാണാതായി

വെബ് ഡെസ്‌ക്‌Updated: Saturday Nov 7, 2020
മനാമ > ജോലി തേടിയെത്തിയ മലയാളി യുവാവിനെ ദുബായില്‍ കാണാതായി. ചേനോത്ത് തുരുത്തുമ്മല്‍ ആഷിഖിനെ(31)യാണ് ശനിയാഴ്ച കാണാതായാത്. 
 
കഴിഞ്ഞ മാസം 17നാണ് ജോലി തോടി യുഎഇയില്‍ എത്തിയത്. അബുദബിയില്‍ പോകാനായിരുന്നു പദ്ധതി. ദുബായ് ഇന്റര്‍നാഷണല്‍ സിറ്റി പേര്‍ഷ്യ ക്ലസ്റ്ററിലായിരുന്നു താമസം. ഉച്ചയ്്ക്ക് ശേഷം മൂന്നിന് സൃഹൃത്തിനോടൊപ്പം നടക്കാനായി ഇറങ്ങിയതായിരുന്നു. മറന്നുവെച്ച മാസ്‌ക് എടുക്കാനായി മുറിയില്‍ പോയ സുഹൃത്ത് തിരിച്ചെത്തിയപ്പോഴേക്കും ആഷിഖിനെ കാണ്മാനില്ലായിരുന്നു. ഇയാളുടെ പേസഴ്‌സ്, മൊബൈല്‍ ഫോണ്‍, മറ്റ് രേഖകള്‍ എന്നിവ മുറിയില്‍ തന്നെയുണ്ട്. 
 
ആഷ്ഖ് നാലു വര്‍ഷത്തോളം അബുദബി ഗ്യാസ് ആന്റ് ഓയില്‍ കമ്പനിയില്‍ അസി. ടെക്‌നീഷ്യനായിരുന്നു. പ്രവാസം അവസാനിപ്പിച്ച് ഏതാനും വര്‍ഷം മുന്‍പ് നാട്ടിലേക്ക് പോയി. പിന്നീട് കുറച്ച് കാലം ബംഗലുരുവില്‍ ആയിരുന്നു. കോഴിക്കോട് സ്വദേശിയാണ് ആഷിഖെന്ന് കരുതുന്നു.  
സുഹൃത്ത അല്‍ത്താഫിന്റെ പരാതിയില്‍ പൊലിസ് അന്വേഷണം തുടങ്ങി. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top