14 July Tuesday

കോവിഡ് ബാധിച്ച് ദവാദ്മിയില്‍ മലപ്പുറം സ്വദേശി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020
 
റിയാദ്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറും സ്വദേശി സൗദിയില്‍ നിര്യാതനായി. മഞ്ചേരിക്കടുത്ത് തൃക്കലങ്ങോട് പഞ്ചായത്തിലെ കൂമംകുളം സ്വദേശി ഡൊമിനിക് ജോണാ(ഷിനോജ്-37)ണ് റിയാദിനടുത്ത ദവാദ്മിയില്‍ മരിച്ചത്. 
 
പനിയും ശ്വാസതടസ്സവും കാരണം കഴിഞ്ഞ മാസം 17 മുതല്‍ ദവാദ്മി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ന്യൂമോണിയ മൂര്‍ച്ഛിച്ചതിനാല്‍ മെയ് 25ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഞായറാഴ്ച രാത്രിയാണ് മരിച്ചത്. 
 
ദമാം ആസ്ഥാനമായ അല്‍യമാമ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ പ്രൊജക്ട് എന്‍ജിനീയറായിരുന്നു. 
 
ഇസ്രായേലില്‍ സ്റ്റാഫ് നഴ്‌സായ റൂബിയാണ് ഭാര്യ,  മക്കള്‍ ഇരട്ട കുട്ടികളായ അല്‍വിനയും അയാനയും (അഞ്ച് വയസ്). 
 
മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top