08 August Saturday

കൊറോണവൈറസ് ബാധിച്ച് ബഹ്‌റൈനില്‍ മലയാളി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jun 7, 2020
 
മനാമ: കൊറോണവൈറസ് ബാധിച്ച് ബഹ്‌റൈനില്‍ മലയാളി മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി നെല്ലിക്കാല ചെമ്പകത്തിനല്‍ വീട്ടില്‍ നൈനാന്‍ സി മാമ്മനാ(46)ണ് മരിച്ചത്. 
 
ശ്വാസകോശത്തിലെ അണുബാധ ഗുരുതരമായതിനെ തുടര്‍ന്ന് കഴിഞ്ഞ 30ന് സല്‍മാനിയ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി ചികിത്സ തുടങ്ങിയപ്പോള്‍ മെച്ചപ്പെട്ടെങ്കിലും പിന്നീട് രോഗം മൂര്‍ച്ഛിക്കുകയായിരുന്നു. 
 
20 വര്‍ഷമായി ബ്ഹ്‌റൈനിലുണ്ട്. അക്കൗണ്ടന്റായിരുന്നു. 
 
പിതാവ്: മാര്‍ത്തോമാ സഭയിലെ മുതിര്‍ന്ന വൈദികന്‍ സിസി മാമന്‍. മാതാവ്: ഏലയാമ്മ. ഭാര്യ: ബെറ്റി നൈനാന്‍ (നഴ്‌സ്). മക്കളില്ല.
 
ബഹ്‌റൈനില്‍ കൊറോണവൈറസ് ബാധിച്ച് ഇതുവരെ 24 പേരാണ് മരിച്ചത്. 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top