23 September Wednesday

രാജീവന്റെ മൃതദേഹം ബഹ്‌റൈനില്‍ സംസ്‌കരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020
 
മനാമ: കൊറോണവൈറസ് ബാധിച്ച് മരിച്ച കോഴിക്കോട് ഒഞ്ചിയം സ്വദേശി രാജീവന്റെ മൃതദേഹം അല്‍ബ ക്രീമേഷന്‍ ഗ്രൗണ്ടില്‍ സംസ്‌ക്കരിച്ചു. ബഹ്‌റൈന്‍ പ്രതിഭ ഹെല്‌പ്ലൈനുമായി സഹകരിച്ച്  കോവിഡ് പ്രോട്ടോകോള്‍ പ്രകാരമായിരുന്നു 
 
ബഹ്‌റൈനില്‍ സ്റ്റാര്‍ ഡസ്റ്റ് ജീവനക്കാരനായിരുന്നു.  വൃദ്ധയായ മാതാവിന്റെയും വിദ്യാര്‍ഥികളായ രണ്ടു കുട്ടികളുടെയും ഭാര്യയുടെയും ഏക ആശ്രയമായിരുന്നു രാജീവ്. ലക്ഷം വീട് പദ്ധതിയില്‍ ലഭിച്ച പഴയ വീട്ടിലാണ് നിര്‍ദന കുടുംബം താമസിക്കുന്നത്. കുടുംബത്തെ സഹായിക്കാന്‍ സുമനസുകളുടെ സഹായം തേടുന്നതായി  സുഹൃത്തക്കള്‍ അറിയിച്ചു.
 
സംസ്്കാരം. നടപടി ക്രമങ്ങള്‍ക്ക്  കൊണ്ട്  പ്രവാസി  കമ്മീഷന്‍  അംഗം സുബൈര്‍ കണ്ണൂര്‍  നേതൃത്വം  നല്‍കി. സംസ്‌കാര  ചടങ്ങില്‍ പി ശ്രീജിത്ത്, ഷെരീഫ് കോഴിക്കോട്. ജിതേഷ് മണിയൂര്‍, സൈനല്‍ കൊയിലാണ്ടി, മനോജ് വടകര, ശശി അക്കരാല്‍,  അനില്‍ മടപ്പള്ളി, പ്രശാന്ത് വടകര, ഫൈസല്‍ പാട്ടാണ്ടി, രാജീവന്റെ മറ്റു സുഹൃത്തുക്കള്‍ എന്നിവരും പങ്കെടുത്തു.
 
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top