അബുദാബി> അബുദാബി കേരള സോഷ്യൽ സെന്റർ സംഘടിപ്പിച്ച "ഓണാഘോഷം 2023 "ന്റെ ഭാഗമായ് സെന്റർ വനിതാ വിഭാഗം സംഘടിപ്പിച്ച യുഎഇ തല പൂക്കള മത്സരം ശ്രദ്ധേയമായി. കുട്ടികൾക്കും മുതിർന്നവർക്കുമായ് പ്രത്യേകം സംഘടിപ്പിച്ച മത്സരത്തിൽ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നായ് 12 ടീമുകൾ മാറ്റുരച്ചു.
കുട്ടികളുടെ വിഭാഗത്തിൽ ഐഷ മർവ, മെഹാന, മെഹ്‌ഫിൻ എന്നിവരടങ്ങിയ ടീം പ്രോത്സാഹന സമ്മാനത്തിന് അർഹരായി. മുതിർന്നവരുടെ വിഭാഗത്തിൽ ബിന്നി ടോം, തേജസ്വിനി പ്രഭാകരൻ , അബ്ദുൾ കലാം എന്നിവരടങ്ങിയ ടീമിന് ഒന്നാം സ്ഥാനവും ശ്രീജ വർഗീസ്, ലിഖിത അബ്ദു, രവീണ ആചാര്യ എന്നിവരുടെ ടീമിന് രണ്ടാം സ്ഥാനവും മണികണ്ഠൻ, ജിഷ ഗഫൂർ, സുമ വിപിൻ എന്നിവരടങ്ങിയ ടീമിന് മൂന്നാം സ്ഥാനവും ലഭിച്ചു.
പൂക്കള മത്സര വിജയികൾക്ക് പ്രധാന പ്രയോജകരായ മലബാർ ഗോൾഡിന്റെ പ്രതിനിധി മിഥുൻ, സഹപ്രയോജകരുടെ പ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. സെന്റർ പ്രസിഡന്റ് എ കെ. ബീരാൻ കുട്ടി, വനിതാ വിഭാഗം കൺവീനർ പ്രീത നാരായണൻ, ജോയിന്റ് കൺവീനർമാരായ ചിത്ര ശ്രീവത്സൻ, ഷെൽമ സുരേഷ് തുടങ്ങിയവർ സംസാരിച്ചു. സെന്റർ വനിതാ വിഭാഗം കമ്മിറ്റി അംഗങ്ങൾ പൂക്കള മത്സരം നിയന്ത്രിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..