23 March Saturday

കേരള പ്രവാസി സംഘം രാജ്ഭവൻ മാർച്ച് നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 13, 2019

തിരുവനന്തപുരം
വിമാനത്താവളം സ്വകാര്യവൽക്കരണത്തിനെതിരെയും പ്രവാസികൾ അഭിമുഖീകരിക്കുന്ന വിവിധ ആവശ്യങ്ങൾ കേന്ദ്രം അവഗണിക്കുന്നതിൽ പ്രതിഷേധിച്ചും കേരള പ്രവാസി സംഘം  രാജ‌്ഭവനിലേക്കും വിവിധ ജില്ലാ കേന്ദ്രങ്ങളിലേക്കും  മാർച്ച‌് നടത്തി. പ്രവാസികളും കുടുംബാംഗങ്ങളുമടക്കം നൂറുകണക്കിനാളുകൾ മാർച്ചിൽ പങ്കെടുത്തു. തിരുവനന്തപുരം വിമാനത്താവളം കുത്തകൾക്ക് കൈമാറ്റം ചെയ്യുന്നത് പ്രവാസികളോടും കേരളത്തോടും കാട്ടുന്ന അനീതിയാണെന്ന‌് മാർച്ചിൽ പങ്കെടുത്തവർ ചുണ്ടിക്കാട്ടി. രാജ്യത്തിന്റെ സമ്പദ‌് വ്യവസ്ഥ നിലനിർത്തുന്നതിൽ നിർണായക പങ്ക‌് വഹിക്കുന്ന പ്രവാസികളുടെ സംഭാവനയെ  കേന്ദ്രം കണ്ടില്ലെന്ന് നടിക്കുകയാണെന്നും കുറ്റപ്പെടുത്തി.  

മാർച്ച‌് രാജ‌്ഭവന‌് നൂറുമീറ്റർ അകലെ പൊലീസ‌് തടഞ്ഞു. സിഐടിയു സംസ്ഥാന പ്രസിഡന്റ‌് ആനത്തലവട്ടം ആനന്ദൻ ഉദ‌്ഘാടനംചെയ‌്തു. സംസ്ഥാന പ്രസിഡന്റ‌് പി ടി കുഞ്ഞുമുഹമ്മദ‌് അധ്യക്ഷനായി.  ബാദുഷ കടലുണ്ടി, പീറ്റർ മാത്യു, കെ  വിജയകുമാർ,  ഡി  അനിതകുമാരി, സി ഇ  നാസർ, രഘുനാഥ് ഇടത്തിട്ട്, നിസാർ അമ്പലംകുന്ന്, ഇ കെ രാജപ്പൻ, കെ ജെ  അജിത്ത‌്, കെ എൻ മോഹൻകുമാർ എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി ആർ ശ്രീകൃഷ്ണപിള്ള സ്വാഗതവും  ജില്ലാ സെക്രട്ടറി കെ സി സജീവ് തൈക്കാട് നന്ദിയും പറഞ്ഞു.


പ്രധാന വാർത്തകൾ
 Top