29 January Sunday

കേരളപിറവി ദിനാഘോഷം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 9, 2022

ഫുജെെറ>  കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ  സെൻട്രൽ കമ്മറ്റിയുടെ നേതൃത്വത്തിൽ  കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു.
2022 നവംബർ 6 ന് ഫുജൈറ ക്ലിഫ്റ്റൻ ഹോട്ടലിൽ വെച്ച് സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷം സാമൂഹിക പ്രവർത്തകൻ  കെ ജയദേവൻ ഉദ്ഘാടനം ചെയ്തു. കൈരളി സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് ലെനിൻ ജീ കുഴിവേലിൽ അദ്ധ്യക്ഷത വഹിച്ചു.

കൈരളി രക്ഷാധികാരി  സൈമൺ സാമുവൽ , സെൻട്രൽ കമ്മറ്റി സെക്രട്ടറി അബ്ദുൽ ഖാദർ എടയൂർ ഫുജൈറ യൂണിറ്റ് പ്രസിഡന്റ് ഉസ്മാൻ മാങ്ങാട്ടിൽ എന്നിവർ  സംസാരിച്ചു. തുടർന്ന് കൈരളി കലാവിഭാഗം അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.  സാംസ്കാരിക വിഭാഗം കൺവീനർ സുമന്ദ്രൻ ശങ്കുണ്ണി സ്വാഗതവും സെൻട്രൽ കമ്മറ്റി ട്രഷറർ സുധീർ തെക്കേക്കര നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top