30 May Saturday

ക്ഷേമ ബജറ്റിന് സ്വാഗതം: കേളി

വെബ് ഡെസ്‌ക്‌Updated: Saturday Feb 8, 2020


റിയാദ്> പ്രവാസികളുടേതടക്കം കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും ക്ഷേമം ലക്ഷ്യമാക്കിയുള്ളതാണ് തോമസ് ഐസക് അവതരിപ്പിച്ച 2020-2021 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റെന്ന് കേളി. കേന്ദ്ര ഗവർമെന്റിന്റെ കേരളത്തോടുള്ള ശത്രുതാപരമായ സമീപനം കൊണ്ട് സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന അവസ്ഥയിൽ പോലും ജനക്ഷേമപരമായ നിരവധി പദ്ധതികൾ ഉൾപ്പെടുത്തി, കേരളത്തിന്റെ സർവ്വതോൻമുഖമായ പുരോഗതിയെ ലക്ഷ്യമിട്ട് ഇത്തരത്തിൽ ഒരു ബജറ്റ് അവതരിപ്പിച്ച LDF സർക്കാരിനെ അഭിനന്ദിക്കുന്നതായി കേളി സെക്രട്ടറിയറ്റ് ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

പ്രവാസി വകുപ്പിന് കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയത് 30 കോടിയായിരുന്നെങ്കിൽ അത് ഇത്തവണ 90 കോടിയായി വർധിപ്പിച്ചു. 9 കോടി രൂപ പ്രവാസി ക്ഷേമനിധിക്കും അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ സർക്കാർ മൊത്തം 68 കോടി രൂപ പ്രവാസികൾക്ക് വേണ്ടി ചിലവഴിച്ചപ്പോൾ  പിണറായി സർക്കാർ ഇതുവരെ 152 കോടി രൂപ പ്രവാസികൾക്ക് വേണ്ടി ചിലവഴിച്ചു.

ക്ഷേമ പെൻഷനുകൾ 1200ൽ നിന്നും 1300 ആയി വർധിപ്പിക്കുക, ഉച്ചക്കഞ്ഞി പാചക തൊഴിലാളികൾക്ക് ദിവസക്കൂലിയിൽ 50 രൂപ വർധിപ്പിക്കുക, 'ആശാ' പ്രവർത്തകരുടെ ഓണറേറിയത്തിൽ അഞ്ഞൂറ് രൂപ വർധന, സ്ത്രീകളുടെ ക്ഷേമത്തിനായി എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജ് സ്ഥാപിക്കുക, കാൻസർ രോഗത്തിനും, അവയവമാറ്റ ശാസ്ത്രക്രിയകൾക്ക് ശേഷമുള്ള മരുന്നുകൾക്കുമുള്ള വില കുറക്കുക തുടങ്ങി കേരളീയ സമൂഹത്തിന്റെ ഹൃദയം തൊട്ടറിഞ്ഞ ബജറ്റിനെ സർവ്വാത്മനാ സ്വാഗതം ചെയ്യുന്നതായി കേളിയുടെ പ്രസ്താവനയിൽ പറയുന്നു.


പ്രധാന വാർത്തകൾ
 Top