12 September Thursday

കേളി അറേബ്യൻ വടംവലി : കിരീടം സാക് ഖത്തറിന്

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023

റിയാദ് > കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ GCC രാജ്യങ്ങളിൽ നിന്നുമുള്ള ടീമുകളെ അണിനിരത്തി ആദ്യമായി നടത്തിയ അറേബ്യൻ വടംവലി മത്സരത്തിൽ  സാക് ഖത്തർ ആദ്യ കിരീടത്തിൽ മുത്തമിട്ടു.

വസന്തം2023 എന്ന ബാനറിൽ കഴിഞ്ഞ മൂന്നാഴ്‌ചകളിലായി നടന്നു വരുന്ന കേളി അംഗങ്ങളുടെയും കുടുംബവേദി അംഗങ്ങളുടെയും കുട്ടികളുടെയും വ്യത്യസ്തങ്ങളായ കലാ കായിക പരിപാടികളുടെ സമാപനത്തോടനുബന്ധിച്ച് പൊതുജങ്ങൾക്കായി നടത്തിയ വടംവലി മൽസരം, കേളി കേന്ദ്ര രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു.

സംഘാടക സമിതി ചെയർമാൻ ടി ആർ സുബ്രഹ്മണ്യൻ അധ്യക്ഷനായി. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞു. മുഖ്യ പ്രയോജകരായ റിയാദ് വില്ലാസ് മാർക്കറ്റിങ് മാനേജർ ജോയ് മുഖ്യാതിഥിയായി. കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, ട്രഷറർ ജോസഫ് ഷാജി, കുടുംബവേദി സെക്രട്ടറി സീബാ കൂവോട്, പ്രഡിഡന്റ് പ്രിയ വിനോദ്‌, റിവ പ്രതിനിധികളായ ഫൈസൽബാബു, ഷമീർ ആലുവ, ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു സംഘാടക സമിതി കൺവീനർ ഷാജി റസാഖ് ചടങ്ങിന് നന്ദി പറഞ്ഞു.

അൽഹയ്ർ അൽ ഒവൈദ ഫാം ഹൗസിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ ആരംഭിച്ച മത്സരം പ്രതികൂല കാലാവസ്ഥയെ തുടർന്ന് സുലൈയിലെ റിവ (റിയാദ് ഇന്ത്യൻ വടംവലി അസോസിയേഷൻ) യുടെ ഗ്രൗണ്ടിലേക്ക് മാറ്റുകയായിരുന്നു.

 530 കിലോ വിഭാഗത്തിൽ (റീ വെയിറ്റ്)  7 ആളുകളെ വരെ ഉൾപ്പെടുത്തിയായിരുന്നു മത്സരം. സാക് - ഖത്തർ, കാന്റീൻ KKB - കുവൈറ്റ്‌, വി ആർ വൺ - യുഎഇ, റിയാദ് ടാക്കീസ്, KKB കേളി മലാസ്, മോഡേൺ കനിവ് റിയാദ്, ആഹാ സെവൻസ് കല്ലൂസ് ദമ്മാം, നവോദയ ദമാം, റെഡ് അറേബ്യ, കെ എസ് വി  റിയാദ്, റീക്കോ എടത്തനാട്ടുകര, റിയാദ് ടൈഗേഴ്സ്, റിബൽസ് റിയാദ്, കൊമ്പൻസ് റിയാദ് എന്നീ ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.

നാല് ഗ്രൂപ്പുകളിലായി നടന്ന ആദ്യ റൗണ്ട് മത്സരങ്ങൾ നിന്നും കാന്റീൻ KKB  കുവൈത്ത്, സാക് ഖത്തർ, റിയാദ് ടാക്കീസ്, KKB കേളി മലാസ്, മോഡേൺ കനിവ് റിയാദ്, ആഹാ സെവൻസ് കല്ലൂസ് ദമ്മാം, റീക്കോ എടത്തനാട്ടുകര, എന്നീ ടീമുകൾ ക്വാട്ടർ ഫൈനലിൽ പ്രവേശിച്ചു. വാശിയേറിയ ക്വാട്ടർ മത്സരത്തിൽ കാന്റീൻ KKB കുവൈത്ത്, സാക് ഖത്തർ, റിയാദ് ടാക്കീസ്, വി ആർ വൺ യുഎഇ എന്നീ ടീമുകൾ സെമിയിൽ കടന്നു. തീ പാറുന്ന സെമി മത്സരങ്ങൾക്കൊടുവിൽ കാന്റീൻ KKB  കുവൈത്ത്, സാക് ഖത്തർ എന്നീ ടീമുകൾ ഫൈനലിൽ പ്രവേശിച്ചു. ആയിരക്കണക്കിന് കാണികളുടെ ആരവങ്ങളോടെ നടന്ന ഫൈനൽ മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്ക് കാന്റീൻ KKB കുവൈത്തിനെ പരാജയ പെടുത്തി ടീം സാക് ഖത്തർ വിജയികളായി. റിവ റഫറി പാനലാണ് മത്സരങ്ങൾ നിയന്ത്രിച്ചത്.

വിജയികൾക്ക്  RVCC (റിയാദ് വില്ലാസ്) മാർക്കറ്റിങ് മാനേജർ ജോയ് ട്രോഫികൾ വിതരണം ചെയ്തു. കേളി കേന്ദ്ര രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് വിന്നർ പ്രൈസ് മണിയും, കേളി ബദിയ ഏരിയ കമ്മിറ്റി അംഗങ്ങൾ റണ്ണറപ്പിനുള്ള പ്രൈസ് മണിയും, സംഘാടക സമിതി ചെയർമാൻ ടി ആർ സുബ്രഹ്മണ്യൻ, സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി,  സ്‌പോട്‌സ് കമ്മറ്റി അംഗം ഷറഫുദ്ധീൻ, സൈബർ വിങ് കൺവീനർ സിജിൻ കൂവള്ളൂർ, സംഘാടക സമിതി കൺവീനർ ഷാജി റസാഖ് എന്നിവർ മറ്റു ടീമുകൾക്കുള്ള പ്രൈസ് മണിയും കൈമാറി. കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, സെക്രട്ടറി സുരേഷ് കണ്ണപുരം എന്നിവർ മെഡലുകളും, കുടുംബ വേദി സെക്രട്ടറി സീബ കൂവോട്, ട്രഷറർ ശ്രീഷാ സുകേഷ്‌, കേളി രക്ഷാധികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി, ഷമീർ കുന്നുമ്മൽ, സുരേന്ദ്രൻ കൂട്ടായ്, ഗീവർഗീസ് ഇടിച്ചാണ്ടി, പ്രഭാകരൻ കണ്ടോന്താർ, ഫിറോസ് തയ്യിൽ, ചന്ദ്രൻ തെരുവത്ത് എന്നിവർ മൊമെന്റോകളും കൈമാറി. സമാപന ചടങ്ങുകൾക്ക് സംഘാടക സമിതി കൺവീനർ ഷാജി റസാഖ് നന്ദി പറഞ്ഞു.

പ്രഥമ അറേബ്യൻ വടംവലി മത്സരത്തിന് RVCC ( റിയാദ് വില്ലാസ്) മുഖ്യ പ്രയോജകരായും, ബ്രിട്ടിഷ് ഷെഫ്, എം.ജി സ്പോർട്സ്, കോഴിക്കോടൻസ്, ഡിസ്പ്ലൈ ഐഡിയ, അറബ്കോ ലോജസ്റ്റിക്, കാലിക്കറ്റ് ലൈവ് റെസ്റ്റോറന്റ് ഗ്രൂപ്പ്‌, ഫസ്റ്റ് ക്ലാസ്സ് കാർ റെന്റൽസ്, അൽ സൈദ ഇലക്ട്രിക് & പ്ലബിങ് മെറ്റീരിയൽസ്,  ജെസ്ക്കോ പൈപ്പ്, അസാഫ് ഇലക്ട്രിക് & പ്ലബിങ് മെറ്റീരിയൽസ് എന്നിവർ സഹ പ്രയോജകരായും കേളിയുമായി കൈകോർത്തു.

 

ഫോട്ടോ  : കേളി നടത്തിയ അറേബ്യൻ വടംവലി മത്സരത്തിലെ ജേതാക്കൾ സാക് ഖത്തർ ടീം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top