റിയാദ് > കേളി കലാസാംസ്കരിക വേദിയുടെ സജീവ പ്രവര്‍ത്തകനും, ന്യൂസനയ്യ ഏരിയ അറൈഷ് യൂണിറ്റ്എക്സിക്യൂട്ടീവ് അംഗവുമായ അബൂബക്കറിന് യൂണിറ്റിന്റെ നേതൃത്വത്തില്‍ യാത്ര അയപ്പ് നല്കി. പാലക്കാട് പട്ടാമ്പി സ്വദേശിയായ അബൂബക്കര്‍ കഴിഞ്ഞ 25 വര്‍ഷമായി റിയാദില്‍ ഒരു സ്വകാര്യ കമ്പനിയിലെ സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്നു.
യൂണിറ്റ് പരിധിയില്‍ ഒരുക്കിയ യാത്ര അയപ്പ് യോഗത്തില്‍ ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗവും യൂണിറ്റ് പ്രസിഡന്റുമായ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.യൂണിറ്റ് ആക്ടിങ്ങ് സെക്രട്ടറി ഓമനക്കുട്ടന് സ്വാഗതം പറഞ്ഞു. കേളി ജോയിന്റ് സെക്രട്ടറി ഷമീര്‍ കുന്നുമ്മല്‍, ജോയിന്റ് ട്രഷറര്‍ കെ. വര്‍ഗ്ഗീസ് ഏരിയ സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് പുരുഷോത്തമന്, ട്രഷറര്‍ ജോര്‍ജ് വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി അബ്ദുല്‍ജലീല്‍, വൈസ് പ്രസിഡന്റ് ഫൈസല്‍ മടവൂര്‍, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ഷിബു, സുനില്‍ ദത്,വസുന്ദരന്‍, നജീം, രാജേന്ദ്രന്, രാജു എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു.
യൂണിറ്റിന്റെ ഉപഹാരം ആക്ടിങ്ങ്സെക്രട്ടറി ഓമനക്കുട്ടന് സമ്മാനിച്ചു. യാത്ര അയപ്പിന് അബൂബക്കര്‍ നന്ദി പറഞ്ഞു.