07 October Monday

ആശാ വർക്കർമാരുടെയും കുടുംബശ്രീ പ്രവർത്തകരുടെയും സേവനം വിലമതിക്കാനാവാത്തത്; കേളി സെമിനാർ

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024

റിയാദ് > ദുരന്ത മുഖത്ത് ആശാ വർക്കർമാരുടെയും കുടുംബശ്രീ പ്രവർത്തകരുടെയും സേവനം വിലമതിക്കാനാവാത്തതാണെന്ന് കേളി സംഘടിപ്പിച്ച 'സമകാലീന ഇന്ത്യയിലെ കേരളം മാതൃകയും വെല്ലുവിളികളും എന്ന സെമിനാറിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. കേളി കേന്ദ്ര സാംസ്കാരിക വിഭാഗത്തിന്റെ നേതൃത്വത്തിൽ  ഹോട്ടൽ ഡി പാലസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സെമിനാർ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ നജീം കൊച്ചുകലുങ്ക് ഉദ്ഘാടനം ചെയ്തു.

സാംസ്കാരിക കമ്മറ്റി കൺവീനർ ഷാജി റസാഖ് മോഡറേറ്ററായ സെമിനാറിൽ കമ്മറ്റി അംഗം ഫൈസൽ കൊണ്ടോട്ടി പ്രബന്ധം അവതരിപ്പിച്ചു. കെഎംസിസി പ്രതിനിധി യുപി മുസ്‌തഫ, കുടുംബവേദി സെക്രട്ടറി സീബാ കൂവോട്, റിയാദ് മീഡിയഫോറം പ്രതിനിധി ഷിബു ഉസ്മാൻ, ഓഐസിസി പ്രതിനിധി അഡ്വക്കേറ്റ് എൽകെ അജിത്, കേളി രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ കണ്ടന്തോർ, സാമൂഹ്യ പ്രവർത്തകൻ മുനീബ് പാഴൂർ, റസൂൽ സലാം, കേളി കുടുംബവേദി കേന്ദ്ര കമ്മറ്റി അംഗം ഷഹീബ വി കെ, കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, ചില്ല സർഗ്ഗവേദി കോഡിനേറ്റർ സുരേഷ്ലാൽ, കേളി അംഗങ്ങളായ ഷെബി അബ്ദുൽസലാം,തോമസ്ജോയ്, ടി ബി നൗഷാദ്, ബിനീഷ്, ശിഹാബുദ്ദീൻ കുഞ്ചീസ്, സത്താർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

കേളി രക്ഷധികാരി സമിതി സെക്രട്ടറി കെ പി എം സാദിഖ്, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, സാംസ്കാരിക കമ്മിറ്റി ചെയർമാൻ വിനയൻ, ജോയിന്റ്കൺവീനർ  മൂസ കൊമ്പൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top