20 October Tuesday

കേളി കുടുംബ സഹായം കൈമാറി

വെബ് ഡെസ്‌ക്‌Updated: Friday Sep 18, 2020


റിയാദ് > കേളി കലാസാംസ്കാരിക വേദി ഉമ്മുൽ ഹമാം ഏരിയ മുറൂജ് യൂണിറ്റംഗമായിരിക്കെ മരിച്ച മുസ്തഫ കളത്തിലിന്റെ (48) കുടുംബ സഹായം കൈമാറി. കഴിഞ്ഞ ആഗസ്ത് 12ന് റിയാദിൽ ഹൃദയാഘാതം മൂലം മരിച്ച  മുസ്തഫയുടെ മൃതദേഹം നാട്ടിലെത്തിച്ചാണ്  ഖബറടക്കിയത്. പാലക്കാട് ജില്ലയിലെ വല്ലപ്പുഴ നെല്ലായി സ്വദേശിയായിരുന്നു. 18 വർഷമായി സൗദിയിലായിരുന്നു. കേളി അംഗങ്ങളിൽ നിന്നും സ്വരൂപിക്കുന്ന കുടുംബസഹായ പദ്ധതിയിൽ നിന്നാണ് മരണപ്പെടുന്ന കേളി അംഗങ്ങളുടെ കുടുംബത്തെ സഹായിക്കുന്നത്.

സിപിഐ എം ചെറുപ്പളശ്ശേരി ലോക്കൽ സെക്രട്ടറി ഐ ഷാജു, ലോക്കൽ കമ്മിറ്റി അംഗം സി വിജയകുമാർ, പഞ്ചായത്ത് പ്രസിഡന്റ് പി കെ മുഹമ്മദ് ഷാഫി, പ്രവാസി സംഘം നേതാക്കളായ ഇ പി ബഷീർ, പി സൈനുദ്ധീൻ, കെ പി സൈനുദ്ധീൻ എന്നിവരുടെ സാന്നിധ്യത്തിൽ സിപിഐ എം ചെറുപ്പളശ്ശേരി ഏരിയ സെക്രട്ടറി കെ ബി സുഭാഷ്  ആണ്‌ സഹായം മുസ്തഫയുടെ കുടുംബത്തിന് കൈമാറിയത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top