23 September Wednesday

കരിപ്പൂർ വിമാനാപകടത്തിൽ റിയാദ് കേളി അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020

റിയാദ്>  കരിപ്പൂരിൽ വിമാനം റൺവെയിൽ നിന്നും തെന്നിമാറി ഉണ്ടായ അപകടത്തിൽ 18 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതിൽ  റിയാദ് കേളി കലാസാംസ്കാരിക വേദി അനുശോചിച്ചു.

കോവിഡ്  മഹാമാരിയുടെ പശ്ചാത്തലത്തിൽ നടത്തുന്ന  വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള ദുബായ് - കോഴിക്കോട് എയർ ഇന്ത്യ വിമാനമാണ്  വെള്ളിയാഴ്ച്ച രാത്രി അപകടത്തിൽ പെട്ടത്. അപകടത്തിൽപ്പെട്ടവരെ സഹായിക്കാനായി  കൺട്രോൾ റൂമും പരിക്കേറ്റവർക്ക് എല്ലാവിധ ചികിത്സാ സൗകര്യങ്ങളും കേരള സർക്കാർ ഒരുക്കിയിട്ടുണ്ട്‌.

അപകടത്തിൽ പരിക്കേറ്റവർക്കും ജീവൻ നഷ്ടപ്പെട്ടവരുടെ ബന്ധുക്കൾക്കും അടിയന്തരാശ്വാസമായി സഹായധനം നൽകാൻ കേന്ദ്ര വ്യോമയാന വകുപ്പിനോട് കേളി സെക്രട്ടറിയറ്റ് ഇറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top