21 November Thursday

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ വീണ്ടും കേളിയുടെ സംഭാവന

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2019

റിയാദ്> ആവര്‍ത്തിച്ചുണ്ടായ പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിന്‌  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വീണ്ടും റിയാദ് കേളിയുടെ കൈത്താങ്ങ്.

കേളി അംഗങ്ങളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നും സമാഹരിച്ച ദുരിതാശ്വാസ നിധിയുടെ ആദ്യഘട്ടം ഓരോ വ്യക്തിയുടേയും പേരില്‍ നേരിട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (സിഎംഡിആര്‍എഫ്) അയച്ചതായി കേളി രക്ഷാധികാരിസമിതി ആക്ടിങ് കണ്‍വീനര്‍ കെപിഎം സാദിഖ് പറഞ്ഞു.

കേളി മുഖേന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം അയക്കുന്നവര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കേറ്റ് അവരവരുടെ പേരില്‍ നേരിട്ടു ലഭിക്കുമെന്ന്‍ സാദിഖ് പറഞ്ഞു. 2018ലുണ്ടായ പ്രളയത്തെതുടര്‍ന്ന് സാലറി ചലഞ്ച് ഉള്‍പ്പെടെ അറുപതു ലക്ഷത്തിലേറെ രൂപയുടെ സഹായമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേളി അംഗങ്ങളില്‍ നിന്നും പൊതു സമൂഹത്തില്‍ നിന്നും സമാഹരിച്ചു നല്‍കിയത്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top