20 September Friday

റെയില്‍വേ വികസനം: കേരളത്തെ അവഗണിക്കുന്ന കേന്ദ്ര നിലപാട് തിരുത്തണം; കേളി അസീസിയ ഏരിയ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2019

റിയാദ് > കേരളത്തില്‍ അനുവദിച്ച റെയില്‍കോച്ചു ഫാക്ടറിയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്നും കേരളത്തിലെ റെയില്‍വേ ഡിവിഷനുകളെ ഉള്‍പ്പെടുത്തി റെയില്‍വേ സോണ്‍ അനുവദിക്കണമെന്ന്‌ കേളി അസീസിയ ഏരിയ സമ്മേളനം പ്രമേയത്തിലൂടെ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേരളത്തിന്റെ ദീര്‍ഘകാല ആവശ്യങ്ങളിലൊന്നായ പാലക്കാട്ട് റെയില്‍ കോച്ച് ഫാക്ടറി, തിരുവനന്തപുരം, പാലക്കാട്, കൊങ്കണ്‍ റെയില്‍വേ ഡിവിഷനുകള്‍ ഉള്‍പ്പെടുത്തി കേരളത്തിന് സ്വന്തമായി ഒരു പെനിന്‍സുലാര്‍ സോണ്‍ ്‌ന്നിവ അനുവദിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

കേളി കലാസാംസാകാരികവേദി റിയാദിന്റെ  പത്താമത് കേന്ദ്ര സമേളത്തിന്റെ മുന്നോടിയായി ധനരാജ് നഗറിൽ നടന്ന അഞ്ചാമത് അസീസിയ ഏരിയ സമ്മേളനം കേളി പ്രസിഡന്റ് ദയനന്ദൻ ഹരിപ്പാട് ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അലി പട്ടാമ്പി താൽക്കാലിക അധ്യക്ഷനായി. സുധീർ പോരേടം ആമുഖ പ്രഭാഷണം നടത്തി.

സംഘാടക സമിതി കൺവീനർ രതീഷ് സ്വാഗതം പറഞ്ഞു. ഷാൻ രക്തസാക്ഷി പ്രമേയവും ലജീഷ് നരിക്കോട്  അനുശോചന പ്രമേയവും അവതരിപ്പിച്ചു. ബാബു.സി, അജിത്ത് ( രജിസ്ട്രേഷൻ), അലി പട്ടാമ്പി, കുഞ്ഞാലവി, ജോഷി  (പ്രസീഡിയം), മുരളി, ഹസ്സൻ പുന്നയൂർ, റഫീഖ് ചാലിയം (സ്റ്റിയറിങ്) , ലജീഷ് നരിക്കോട് , സൂരജ് (മിനുട്സ്), സുധീർ പോരേടം , രതീഷ് (പ്രമേയം), അൻവർ, ചാക്കോ ഇട്ടി  (ക്രഡൻഷ്യൽ) എന്നിവർ അടങ്ങുന്ന സബ് കമ്മിറ്റികൾ സമ്മേളനം നിയന്ത്രിച്ചു. ഏരിയ സെക്രട്ടറി റഫീഖ് ചാലിയം പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ഹസ്സൻ പുന്നയൂർ വരവ് ചിലവ് കണക്കും കേളി ജോയിന്റ് സെക്രട്ടറി ഷമീർ കുന്നുമ്മൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

റയിൽവേ വികസനത്തിൽ കേരളത്തെ അവഗണിക്കുന്ന കേന്ദ്ര സർക്കാർ നിലപാട് തിരുത്തുക( സുരേഷ് നാരായണൻ), തൊഴിലാളി വിരുദ്ധ തൊഴിൽ നിയമ ബില്ല് നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കുക. (മണി) , ജല ദൗർലഭ്യം പരിഹരിക്കാൻ കടൽജല കുടിവെള്ള പദ്ധതി ആരംഭിക്കുക (ബാബു) എന്നീ പ്രമേയങ്ങൾ സമ്മേളനം പാസ്സാക്കി. പ്രവർത്തന റിപ്പോർട്ടിനമേലുള്ള ചർച്ചകൾക്ക് റഫീഖ് ചാലിയവും,വരവ്  ചിലവ് കണക്കിന് മേലുള്ള ചർച്ചക്ക് ഹസ്സൻ പുന്നയൂരും,  സംഘടന ചർച്ചക്കുള്ള മറുപടി കേളി സെക്രട്ടറി ഷൗക്കത് നിലമ്പൂരും, രാഷ്ട്രീയ ചർച്ചക്കുള്ള മറുപടി കേളി പ്രസിഡന്റ് ദയാനന്ദൻ ഹരിപ്പാടും പറഞ്ഞു.

മുഖ്യ രക്ഷാധികാരി ആക്ടിങ് സെക്രട്ടറി കെ. പി. എം സാദിഖ്, കേളി ജോയിന്റ് ട്രഷറർ കെ.വർഗീസ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ വാസുദേവൻ, രാജൻ പള്ളിത്തടം, ജോസഫ് ഷാജി, ഏരിയ രക്ഷാധികാരി കൺവീനർ മുരളി എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു കൊണ്ട് സംസാരിച്ചു. ചാക്കോ ഇട്ടി  ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. കുഞ്ഞലവി (പ്രസിഡന്റ്) , റഫീഖ് ചാലിയം (സെക്രട്ടറി), ഹസ്സൻ പുന്നയൂർ (ട്രഷറർ), അലി പട്ടാമ്പി, രതീഷ് (വൈസ് പ്രസിഡന്റ്മാർ), സുധീർ പോരേടം,  ലജീഷ് നരിക്കോട്  (ജോയിന്റ് സെക്രട്ടറിമാർ), , സുഭാഷ് പി.കെ (ജോയിന്റ് ട്രഷറർ), അജിത്, മുഹമ്മദ്‌ റഫീഖ് അസീസിയ, അൻവർ, മണി, ഷാജി മൊയ്‌തീൻ, ചന്ദ്രൻ,ചാക്കോ ഇട്ടി, സൂരജ് എന്നിവരെ  ഭാരവാഹികളായി സമ്മേളനം തിരഞ്ഞെടുത്തു. സെക്രട്ടറി റഫീഖ് ചാലിയം നന്ദി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top