31 January Tuesday

സൈദ് മുഹമ്മദിന് കേളി യാത്രയയപ്പ് നൽകി

വെബ് ഡെസ്‌ക്‌Updated: Monday Nov 7, 2022

റിയാദ് > കേളി കലാസാംസ്കാരിക വേദി മലാസ് ഏരിയ ഹാര യൂണിറ്റിലെ മുതിർന്ന അംഗം സൈദ് മുഹമ്മദിന് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. കഴിഞ്ഞ 28 വർഷമായി റിയാദിലെ ഒരു നിർമ്മാണ കമ്പനിയിൽ ജോലി ചെയ്യുന്ന സൈദ് മുഹമ്മദ് മലപ്പുറം മഞ്ചേരി സ്വദേശിയാണ്.

യൂണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് ചടങ്ങിൽ പ്രസിഡന്റ്‌ അഷ്‌റഫ്‌ പൊന്നാനി അധ്യക്ഷനായി. സെക്രട്ടറി ജുനു റസാഖ് സ്വാഗതം പറഞ്ഞു. മലാസ് ഏരിയ രക്ഷാധികാരി സെക്രട്ടറിയും കേളി ജോയിന്റ് സെക്രട്ടറിയുമായ സുനിൽ കുമാർ, മലാസ് ഏരിയ ട്രഷറർ നൗഫൽ ഉള്ളാട്ട്ചാലി, വൈസ് പ്രസിഡന്റ്‌ മുകുന്ദൻ, യൂണിറ്റ് ട്രഷറർ സിംനേഷ്, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുള്ള, വദൂദ്, റിജോ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സൈദ് മുഹമ്മദിനുള്ള യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി ജുനു റസാഖ് കൈമാറി. യാത്രയയപ്പിന് സൈദ് മുഹമ്മദ്‌ നന്ദി പറഞ്ഞു.

 


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top