25 September Sunday

കേളി റിയാദ് പതിനൊന്നാം കേന്ദ്ര സമ്മേളന ലോഗോ മത്സരം

വെബ് ഡെസ്‌ക്‌Updated: Thursday Jul 28, 2022

റിയാദ് > റിയാദ് കേളി കലാ സാംസ്‌കാരിക വേദിയുടെ പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി പൊതു സമൂഹത്തില്‍ നിന്നും ലോഗോകള്‍ ക്ഷണിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് 5000 രൂപ ക്യാഷ് അവാര്‍ഡും ഫലകവും സമ്മാനമായി നല്‍കുന്നതാണ്.

കേളിയുടെ പ്രവര്‍ത്തനങ്ങളും ചരിത്രവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന തരത്തില്‍ നിങ്ങള്‍ തയ്യാറാക്കുന്ന ലോഗോകള്‍ keliriyadh@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കുക. ലോഗോകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2022 ആഗസ്റ്റ്‌ 15.
നിബന്ധനകള്‍:

1. Vector/PSD/Ai ഇവയില്‍ ഏതെങ്കിലും ഫോര്‍മാറ്റില്‍ ആകണം ലോഗോ തയ്യാറാക്കേണ്ടത്
2. ലോഗോയില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നങ്ങളോ, പതാകകളോ ഉണ്ടാകാന്‍ പാടില്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top