17 September Tuesday

പത്താം കേന്ദ്ര സമ്മേളനം സമാപിച്ചു; കേളി കലാ സാംസ്കാരിക വേദിക്ക് പുതിയ നേതൃത്വം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2019

ഭാരവാഹികളായ ഷമീര്‍ കുന്നുമ്മല്‍ (പ്രസിഡന്‍റ്) ഷൗക്കത്ത് നിലമ്പുര്‍ (സെക്രട്ടറി), വര്‍ഗ്ഗീസ് വാടി (ട്രഷറര്‍) എന്നിവർ

റിയാദ് > റിയാദ്‌ കേളി കലാസാംസ്‌കാരിക വേദിയുടെ പത്താമത്‌ കേന്ദ്ര സമ്മേളനം സമാപിച്ചു. സൈമണ്‍ ബ്രിട്ടോ നഗറില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമായ പി രാജീവ്‌ ഉദ്‌ഘാടനം ചെയ്‌തു. ഭാരവാഹികളായി ഷമീര്‍ കുന്നുമ്മല്‍ (പ്രസിഡന്‍റ്) ഷൗക്കത്ത് നിലമ്പുര്‍ (സെക്രട്ടറി), വര്‍ഗ്ഗീസ് വാടി (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ രണ്ടായിരം രൂപയില്‍ നിന്ന്  അയ്യായിരം രൂപയായി വര്‍ദ്ധിപ്പിക്കണമെന്ന് പ്രമേയത്തിലൂടെ സമ്മേളനം ആവശ്യപ്പെട്ടു.

സമ്മേളനത്തിന്റെ രണ്ടാം ദിനമായ പ്രതിനിധി സമ്മേളനത്തിൽ ദയനാന്ദന്‍ ഹരിപ്പാട്, സജീവന്‍ ചൊവ്വ, പ്രകാശന്‍ പയ്യന്നൂര്‍ (പ്രസീഡിയം),  ഷൌക്കത്ത് നിലമ്പൂര്‍, ഗീവര്‍ഗ്ഗീസ് ഇടിച്ചാണ്ടി, സുധാകരന്‍ കല്ല്യാശ്ശേരി, സെബിന്‍ ഇഖ്ബാല്‍, ഷമീര്‍ കുന്നുമ്മല്‍, മഹ്റൂഫ് പൊന്ന്യം, വര്‍ഗ്ഗീസ് വാടി (സ്റ്റിയറിംഗ് കമ്മിറ്റി) ഷാജി റസാഖ്, പ്രകാശന്‍ മൊറാഴ, റഫീഖ് ചാലിയം, ചന്ദ്രചൂഡന്‍, ജോഷി പെരിഞ്ഞനം, രാജന്‍ പള്ളിത്തടം (മിനുട്സ് കമ്മിറ്റി) ബോബി മാത്യു, നൗഫല്‍ പൂവക്കുറുശ്ശി, ശശികുമാര്‍, ചാക്കോ, പ്രദീപ്‌ കൊട്ടാരത്തില്‍, ജാഫര്‍ ഖാന്‍, കരുണാകരന്‍ കണ്ടോന്താര്‍ (ക്രഡന്‍ഷ്യല്‍ കമ്മിറ്റി), ടി ആര്‍ സുബ്രഹ്മണ്യന്‍, പ്രദീപ്‌ രാജ്, സിദ്ദിഖ് ആനപ്ര (പ്രമേയ കമ്മിറ്റി) എന്നീ സബ്കമ്മിറ്റികള്‍ നടപടികള്‍ നിയന്ത്രിച്ചു.

‍കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പൂര്‍ സംഘടനാ റിപ്പോര്‍ട്ടും, ട്രഷറര്‍ ഗീവര്‍ഗ്ഗീസ് വരവ്-ചെലവ് റിപ്പോര്‍ട്ടും, കേളി രക്ഷാധികാരി കമ്മിറ്റി ആക്ടിംഗ് കണ്‍വീനര്‍ കെ. പി. എം.  സാദിഖ് കേളി ഭരണഘടനാ ഭേദഗതി നിര്‍ദ്ദേശങ്ങളും  അവതരിപ്പിച്ചു. പ്രതിനിധികളുടെ  ചര്‍ച്ചകള്‍ക്ക് പി രാജീവ് , ഷൌക്കത്ത് നിലമ്പൂർ , ഗീവര്‍ഗ്ഗീസ് ഇടിച്ചാണ്ടി, കെ. പി. എം. സാദിഖ് എന്നിവർ മറുപടി പറഞ്ഞു.

കേന്ദ്ര കമ്മിറ്റി അംഗം ബോബി മാത്യു ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ടും ബിജു തായംബത്ത്, വി കെ അനില്‍, വിനയന്‍, സിദ്ദിക്ക് ആനപ്ര, സതീഷ്‌ കുമാര്‍, സജിത്ത്, സുരേഷ് ചന്ദ്രന്‍ എന്നിവര്‍ ആനുകാലിക വിഷയങ്ങള്‍ അടിസ്ഥാനമാക്കി ഏഴു പ്രമേയങ്ങളും അവതരിപ്പിച്ചു.


ഷമീര്‍ കുന്നുമ്മല്‍ (പ്രസിഡന്‍റ്) ഷൗക്കത്ത് നിലമ്പുര്‍ (സെക്രട്ടറി), വര്‍ഗ്ഗീസ് വാടി (ട്രഷറര്‍), ടി ആര്‍ സുബ്രഹ്മണ്യന്‍, ജോസഫ് ഷാജി (വൈസ് പ്രസിഡന്റുമാര്‍), സുരേഷ് കണ്ണപുരം, സുധാകരന്‍ കല്ല്യാശ്ശേരി (ജോയിന്‍റ് സെക്രട്ടറിമാര്‍), സെബിന്‍ ഇഖ്ബാല്‍ (ജോയിന്‍റ് ട്രഷറര്‍) എന്നിവരെ പുതിയ ഭാരവാഹികളായും 29 അംഗങ്ങളുള്ള കേന്ദ്ര കമ്മിറ്റിയേയും  തെരഞ്ഞെടുത്തു.

സമ്മേളനത്തെ അഭിവാദ്യം ചെയ്തു കൊണ്ട് കേളി രക്ഷാധികാരി കമ്മിറ്റി ആക്ടിംഗ് കണ്‍വീനര്‍ കെപിഎം സാദിഖ്, രക്ഷാധികാരി കമ്മിറ്റി അംഗം സതീഷ്‌ കുമാര്‍ എന്നിവര്‍ സംസാരിച്ചുനിയുക്ത  സെക്രട്ടറി ഷൗക്കത്ത് നിലമ്പുര്‍ നന്ദിയും പറഞ്ഞു.


 


പ്രധാന വാർത്തകൾ
 Top