23 March Thursday

റിയാദില്‍ സംഗീതമഴ പെയ്തിറങ്ങിയ കേളി മെഗാഷോ

വെബ് ഡെസ്‌ക്‌Updated: Thursday Jan 26, 2023

റിയാദ്> കേളി കലാസാംസ്‌കാരിക വേദിയുടെ ഇരുപത്തിരണ്ടാം വാര്‍ഷികം 'കേളിദിനം 2023' ന്റെ ഭാഗമായി സംഘടിപ്പിച്ച 'കൊക്ക-കോള കേളി മെഗാ ഷോ' ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി. അല്‍ ഹയര്‍ അല്‍ ഒവൈദ ഫാം ഹൗസ് ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയില്‍ പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി പ്രശസ്ത പിന്നണി ഗായിക റിമി ടോമിയും സംഘവും സംഗീത വിരുന്നൊരുക്കി. റിമി ടോമിയോടൊപ്പം ശ്രീനാഥ്, ശ്യാം പ്രസാദ്, നിഖില്‍ രാജ് തുടങ്ങിയവര്‍ അവതരിപ്പിച്ച സംഗീത നിശ റിയാദിലെ പ്രവാസി സമൂഹത്തെ സംഗീത ലഹരിയില്‍ ആറാടിച്ചു. സൗദി അറേബ്യയിലെ നിയമങ്ങളില്‍ വരുത്തിയ പുതിയ മാറ്റങ്ങള്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നും, സൗദിയിലെ ആദ്യ സന്ദര്‍ശനം കേളിയോടൊപ്പമായതില്‍ വളരെയേറെ സന്തോഷം തോന്നുന്നു എന്നും റിമി ടോമി അഭിപ്രായപ്പെട്ടു.

കേളിയുടെ 22 വര്‍ഷത്തെ ചരിത്രം, ഹ്രസ്വ ചിത്രമായി പ്രൊഫസ്സര്‍ അലിയാരുടെ ശബ്ദത്തില്‍ വേദിയില്‍ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് കേളി മുഖ്യ രക്ഷാധികാരി സെക്രട്ടറിയും ലോക കേരള സഭ അംഗവുമായ കെ പി എം സാദിഖ്, കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍, സെക്രട്ടറി സുരേഷ് കണ്ണപുരം എന്നിവര്‍  സദസ്സിനെ  അഭിസംബോധന ചെയ്ത് സംസാരിച്ചു. തീര്‍ത്തും സൗജന്യ പ്രവേശനത്തോടെ സംഘടിപ്പിച്ച സംഗീതനിശ റിയാദിലെ പ്രവാസി സമൂഹത്തിന് കേളിയുടെ പുതുവത്സര സമ്മാനമാണെന്നും, കേളിയുടെ ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ മാസങ്ങള്‍ നീണ്ട കഠിനാധ്വാനത്തിന്റെ ഫലമാണെന്നും കേളി മുഖ്യ രക്ഷാധികാരി സെക്രട്ടറി കെ പി എം സാദിഖ്  പറഞ്ഞു. ഈ പുതുവത്സരത്തില്‍ കേരളത്തിലെ തിരഞ്ഞെടുത്ത ജില്ലകളിലെ പാലിയേറ്റീവ് പ്രവര്‍ത്തങ്ങള്‍ക്ക്  ഊര്‍ജ്ജം നല്‍കുന്ന കേളിയുടെ പുതിയ പദ്ധതിയുടെ പ്രഖ്യാപനവും സാദിഖ് നടത്തി.

കേളി കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, സെക്രട്ടറി സീബ കൂവോട്, ട്രഷറര്‍ ശ്രീഷ സുകേഷ്, കേളി രക്ഷാധികാരി കമ്മിറ്റി അംഗവും സംഘാടക സമിതി ചെയര്‍മാനുമായ ഗീവര്‍ഗീസ്, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ജോസഫ് ഷാജി, ടി.ആര്‍ സുബ്രഹ്‌മണ്യന്‍, സുരേന്ദ്രന്‍ കൂട്ടായി, പ്രഭാകരന്‍ കണ്ടോന്താര്‍, ഷമീര്‍ കുന്നുമ്മല്‍, ഫിറോസ് തയ്യില്‍, കേളി സെക്രട്ടെറിയേറ്റ് അംഗവും പരിപാടിയുടെ കണ്‍വീനറുമായ സുനില്‍ കുമാര്‍, സെക്രട്ടറിയേറ്റ് അംഗങ്ങളായ സുനില്‍ സുകുമാരന്‍, ഗഫൂര്‍ ആനമങ്ങാട്, രജീഷ് പിണറായി, മധു ബാലുശ്ശേരി, കാഹിം ചേളാരി എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. ഉത്സവ പ്രതീതി ജനിപ്പിക്കുമാറ് ഒരുക്കിയ കുട്ടികളുടെ പാര്‍ക്ക്, കേളി ചരിത്രങ്ങള്‍ വിളിച്ചോതുന്ന ചിത്ര പ്രദര്‍ശനം, വിവിധ വ്യാപര സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍, ഭക്ഷണശാലകള്‍ എന്നിവയെല്ലാം റിയാദിലെ പ്രവാസി സമൂഹത്തിന് പുത്തന്‍ അനുഭവമായി. റിമിടോമിക്ക് കേളി സെക്രടറി സുരേഷ് കണ്ണപുരവും, മറ്റു ഗായകര്‍ക്ക് കേളി സെക്രട്ടറിയേറ്റ് അംഗങ്ങളും മെമന്റോ നല്‍കി.

മുഖ്യ പ്രയോജകരായ കൊക്ക-കോള, സഹ പ്രയോജകരായ  ഫ്യുച്ചര്‍ എജുക്കേഷന്‍,  ഐക്കണ്‍ ഇലക്ട്രോണിക്‌സ് & ഹോം അപ്ലയന്‍സസ്, നുസ്‌കി സ്‌കൂള്‍ പ്രോഡക്ടസ് & ഹോം ഫര്‍ണിഷിംഗ്, ടി എസ് ടി മെറ്റല്‍സ് ഫാക്റ്ററി,  പെപ്പെര്‍ ട്രീ ഇന്ത്യന്‍ റെസ്റ്റോറന്റ്,  സോന ഗോള്‍ഡ് & ഡയമണ്ട്‌സ്, ഒയാസിസ് റെസ്റ്റോറന്റ്, മുഖ്യ ട്രാവല്‍ പാര്‍ട്ട്ണര്‍ ഫ്ളൈവേ ട്രാവല്‍സ്, ഇവന്റ് മാനേജ്മെന്റ് കമ്പനിയായ മൈക്രോ ബിസിനസ്സ് എന്നീ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ക്ക് റിമി ടോമിയും, മറ്റു പ്രായോജകരുടെ പ്രതിനിധികള്‍ക്ക് കേളി ഭാരവാഹികളും  സംഘാടക സമിതി അംഗങ്ങളും മെമന്റോ നല്‍കി ആദരിച്ചു.  സംഘാടകസമിതി കണ്‍വീനര്‍ സുനില്‍ കുമാര്‍ നന്ദി പറഞ്ഞു.

സംഘാടക സമിതി പബ്ലിസിറ്റി കണ്‍വീനര്‍ നൗഫല്‍ പൂവ്വക്കുര്‍ശ്ശി പരിപാടിയുടെ അവതാരകനായിരുന്നു. കേളിയുടെ നാനൂറില്‍പരം വളണ്ടിയര്‍മാര്‍ പൊതുജനത്തിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി, കേളി സൈബര്‍വിങ് കണ്‍വീനര്‍ സിജിന്‍ കൂവള്ളൂരിന്റെ നേതൃത്വത്തിലുള്ള ടീം, മെഗാഷോ സംവിധാനം നിര്‍വഹിച്ചു. റിയാസ് പള്ളത്തിന്റെ നേതൃത്വത്തില്‍ സ്റ്റേജ് ആന്‍ഡ് ഡക്കറേഷന്‍, നസീര്‍ മുള്ളൂര്‍ക്കരയുടെ നേതൃത്വത്തില്‍ ഗതാഗതം, ബിജു തായമ്പത്ത്, ഫൈസല്‍ നിലമ്പൂര്‍ ക്യാമറ, എന്നിങ്ങനെ മെഗാഷോയുടെ സര്‍വ്വ മേഘലകളിലും കേളിയുടെ പ്രവര്‍ത്തകര്‍ തന്നെയാണ് പ്രവര്‍ത്തിച്ചത്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top