08 June Thursday

കേളി മലാസ് ഏരിയ എകെജി-ഇഎംഎസ് അനുസ്‌മരണം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023

കേളി രക്ഷാധികാരി കമ്മിറ്റി അംഗം ഫിറോസ് തയ്യിൽ മലാസ് ഏരിയ സംഘടിപ്പിച്ച എകെജി-ഇഎംഎസ് അനുസ്മരണത്തിൽ മുഖ്യ പ്രഭാഷണം നടത്തുന്നു

റിയാദ്> കേളി കലാസാംസ്കാരിക വേദി മലസ് ഏരിയ രക്ഷാധികാരി കമ്മിറ്റിയുടെ നേതൃത്വത്തിൽ എകെജി ഇഎംസ് അനുസ്‌മരണം സംഘടിപ്പിച്ചു.

മലാസ് ഏരിയ രക്ഷാധികാരി കമ്മിറ്റി കൺവീനർ സുനിൽ കുമാർ അനുസ്മരണ യോഗത്തിൽ അധ്യക്ഷനായി. രക്ഷാധികാരി കമ്മിറ്റി അംഗം ഉമ്മർ വട്ടപറമ്പിൽ ആമുഖ പ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി കെ പി സജിത്ത് സ്വാഗതവും, കേളി മുഖ്യരക്ഷാധികാരി കമ്മിറ്റി അംഗം ഫിറോസ് തയ്യിൽ മുഖ്യ അനുസ്മരണ പ്രഭാഷണവും നടത്തി. കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.

കേളി രക്ഷാധികാരി കമ്മിറ്റി സെക്രട്ടറി കെ പി എം സാദിഖ് അനുസ്മരണ യോഗത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ അഷ്‌റഫ്, ജവാദ്, റിയാസ്, അഷ്‌റഫ് പൊന്നാനി, സീന സെബിൻ, അൻവർ, ഇ കെ രാജീവൻ എന്നിവർ നേതൃത്വം നൽകി. യോഗത്തിനു സുജിത് വി എം നന്ദി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top