05 December Thursday

കേളി കുടുംബവേദി സിന്ധു ഷാജിക്ക് യാത്രയയപ്പ് നൽകി

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023

റിയാദ് > കേളി വനിതാവേദി സെക്രട്ടറി, കുടുംബവേദി കോ ഓർഡിനേറ്റർ, കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന കേളി കുടുംബവേദി അംഗം സിന്ധു ഷാജിക്ക് യാത്രയയപ്പ് നൽകി. കോട്ടയം ജില്ലയിലെ വൈക്കം സ്വദേശിനിയായ സിന്ധു ഷാജി കഴിഞ്ഞ 25 വർഷമായി കിംഗ്‌ സൗദ് മെഡിക്കൽ സിറ്റിയിൽ (ശുമേസി ഹോസ്പിറ്റൽ) സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്യുകയാണ്. കേളിയുടെ ജീവകാരുണ്യ പ്രവത്തനങ്ങളിൽ സജീവ പങ്കാളി ആണ് സിന്ധു.

അൽ വലീദ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യാത്രയപ്പ് ചടങ്ങിൽ കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗം വിജില ബിജു ആമുഖ പ്രഭാഷണം നടത്തി. കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ് അധ്യക്ഷയായ ചടങ്ങിൽ സെക്രട്ടറി സീബ കൂവോട് സ്വാഗതം പറഞ്ഞു. കേളി രക്ഷാധികാരി സെക്രട്ടറി കെ പി എം സാദിഖ്, കേളി രക്ഷാധികാരി അംഗം പ്രഭാകരൻ കണ്ടോന്താർ, കുടുംബവേദി ട്രഷറർ ശ്രീഷ സുകേഷ്, ജോയിന്റ് സെക്രട്ടറി സിജിൻ കൂവള്ളൂർ, വൈസ് പ്രസിഡന്റ് സുകേഷ് കുമാർ, ജോയിന്റ് ട്രഷറർ ഷിനി നസിർ, സെക്രട്ടറിയേറ്റ് അംഗം ജയരാജ്, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇക്‌ബാൽ, ജോയിന്റ് സെക്രട്ടറി സുനിൽ മലാസ് എന്നിവർ ആശംസകൾ നേർന്നു.

കുടുംബവേദിയുടെ ഉപഹാരം പ്രസിഡന്റ്  പ്രിയ വിനോദ് സിന്ധു ഷാജിക്ക് കൈമാറി. യാത്രയയപ്പിന് സിന്ധു ഷാജി നന്ദി പറഞ്ഞു. ചടങ്ങിൽ കേളി കുടുംബവേദിയുടെ നിരവധി കുടുംബങ്ങളും കേളി അംഗങ്ങളും പങ്കെടുത്തു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top