14 September Saturday

കേളി കുടുംബവേദി ലോഗോ പ്രകാശനം ചെ‌യ്‌തു‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 22, 2022

റിയാദ്> പ്രവാസ ഭൂമികയിലെ പുരോഗമന ചിന്താഗതിക്കാരുടെ കൂട്ടായ്മയായ കേളി കുടുംബവേദിയയുടെ  ലോഗോ പ്രകാശനം ചെയ്തു. കുടുംബവേദിയുടെ ഒന്നാം കേന്ദ്ര സമ്മേളനത്തോടനുബന്ധിച്ചാണ് ലോഗോ പ്രകാശന കർമ്മം നടന്നത്. കേളി രക്ഷാധികാരി സമിതി സെക്രട്ടറിയും ലോക കേരളസഭ അംഗവുമായ കെപിഎം സാദിഖ് ലോഗോ പ്രകാശന കർമ്മം നിർവഹിച്ചു.

ദമാം നവോദയ കുടുംബവേദി പ്രസിഡന്റും ലോക കേരളസഭ അംഗവുമായ നന്ദിനി മോഹൻ, കേളി കുടുംബവേദി സെക്രട്ടറി സീബ കൂവോട്, ട്രഷറർ ശ്രീഷ സുകേഷ്, കേളി രക്ഷാധികാരി സമിതി അംഗം സതീഷ് കുമാർ, രക്ഷാധികാരി സമിതി അംഗങ്ങളായ  ടി ആർ സുബ്രഹ്മണ്യൻ, ചന്ദ്രൻ തെരുവത്ത്, ഷമീർ കുന്നുമ്മൽ, പ്രഭാകരൻ കണ്ടോന്താർ, സുരേന്ദ്രൻ കൂട്ടായ്‌, ജോസഫ് ഷാജി, ഫിറോസ് തയ്യിൽ, കുടുംബവേദി സെക്രട്ടറിയറ്റ് അംഗങ്ങൾ, കേന്ദ്ര കമ്മറ്റി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ലോഗോയെ കുറിച്ചുള്ള സംശയങ്ങൾക്ക് ലോഗോ ഡിസൈൻ ചെയ്ത കേളി സൈബർ വിങ് കൺവീനർ സിജിൻ കൂവള്ളൂർ മറുപടി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top