20 August Saturday

കേളി ഏരിയ സമ്മേളനങ്ങൾക്ക് നാളെ തുടക്കം കുറിക്കും

വെബ് ഡെസ്‌ക്‌Updated: Friday Jun 3, 2022

റിയാദ്> കേളി കലാസാംസ്കാരിക വേദിയുടെ പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായ  ഏരിയ  സമ്മേനങ്ങൾക്ക് നാളെ തുടക്കമാകും. സെപ്റ്റംബറിലാണ്‌ കേന്ദ്ര സമ്മേളനം. യൂണിറ്റ് സമ്മേളനങ്ങൾ പൂർത്തീകരിച്ചശേഷമാണ്‌  ഏരിയ സമ്മേളനങ്ങളിലേക്ക് കടക്കുന്നത്.

ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള ഏരിയ സമ്മേളങ്ങൾക്ക് തുടക്കം കുറിച്ചു റോദ ഏരിയ സമ്മേളനം സഖാവ് അബ്ദുൽ അസീസ് നഗറിൽ വെള്ളിയാഴ്‌ച  നടക്കും. പത്താം കേന്ദ്ര സമ്മേളനത്തിൽ വരുത്തിയ ഭരണഘടനാ മാറ്റത്തിനു ശേഷം മൂന്നുവർഷത്തിലാണ് സംഘടനാ സമ്മേനങ്ങൾ നടക്കുന്നത്. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികളിൽ  സൗദിയിലെ, പ്രത്യേകിച്ച് റിയാദിലെ പ്രവാസി സമൂഹത്തിന് വേണ്ടി കേളി സ്തുത്യർഹമായ രീതിയിൽ ഇടപെടൽ നടത്തിയിട്ടുണ്ട്. കോവിഡ് മൂലം 20 പ്രവർത്തകരെ സംഘടനക്ക് നഷ്ടമായി, നിരവധി പ്രവർത്തകർക്ക് ജോലി നഷ്ടപ്പെട്ട് പ്രവാസം അവസാനിപ്പിക്കേണ്ടിവന്നു. ഈ സമ്മേളന കാലയളവിൽ മരണമടഞ്ഞ 20 പ്രവർത്തകരുടെയും കുടുംബങ്ങളെ ചേർത്തുപിടിക്കാൻ സംഘടനയ്ക്കായിട്ടുണ്ടെന്ന് കേളി സെക്രട്ടറി ടി.ആർ.സുബ്രഹ്മണ്യൻ പറഞ്ഞു.

ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ കേളി സംഘടനയുടെ ഇടപെടലും, പ്രവാസി സമൂഹത്തിന് വേണ്ടി കേളിക്ക് എന്തൊക്കെ ചെയ്യാൻ സാധിച്ചു എന്നൊക്കെയുള്ള വിലയിരുത്തലുകൾ സമ്മേളനങ്ങളിൽ നടക്കും. കോവിഡ് മഹാമാരിക്ക് ഏതാണ്ടൊരും ശമനം വന്ന വേളയിൽ നടക്കുന്ന സമ്മേളനങ്ങൾ ആയതിനാൽ തന്നെ വളരെയേറെ പ്രതീക്ഷയോടെയാണ് അംഗങ്ങൾ സമ്മേളനത്തെ നോക്കി കാണുന്നതെന്നും, തുടർന്നുള്ള വർഷങ്ങളിൽ സംഘടനയെ നയിക്കാൻ പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുകയും ഭാവി പരിപാടികൾക്ക് രൂപം നൽകുമെന്നും ടി.ആർ.സുബ്രഹ്മണ്യൻ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top