16 November Saturday

കേളി ജനകീയ ഇഫ്താർ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday May 30, 2019

റിയാദ്> കേളി കലാസാംസ്കാരിക വേദി  ബത്ഹ  ഏരിയ കമ്മിറ്റിയും, കേളി കുടുംബവേദിയും  സംയുക്തമായി ജനകീയ ഇഫ്താർ സംഘടിപ്പിച്ചു. മുൻ കാലങ്ങളില്‍ നിന്നും വിഭിന്നമായി കഴിഞ്ഞ 3 വർഷങ്ങമായി  കേളിയുടെ 14 ഏരിയ കേന്ദ്രങ്ങളിലും, ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ തനതായാണ് ഇഫ്താർ സംഘടിപ്പിക്കുന്നത്.

ബത്ഹ  എരിയ കമ്മറ്റിയുടെ  നേതൃത്വത്തിൽ ബത്ഹ  കൊമേഴ്സ്യല്‍  സെന്ററിലും ക്ലാസ്സിക് ആഡിറ്റോറിയത്തിലുമായി   സംഘടിപ്പിച്ച ജനകീയ ഇഫ്താറിന്‌, സലീം മടവൂർ ചെയർമാനും, സുരേന്ദ്രൻ കൂട്ടായി കൺവീനറും, രാമകൃഷ്ണൻ (ട്രഷറര്‍) , പി.കെ. കൃഷ്ണൻ (ഭക്ഷണകമ്മിറ്റി),  ഗോപി (വളണ്ടിയർ ക്യാപ്റ്റൻ) , ബിജു തായമ്പത്ത് (പബ്ലിസിറ്റി),   രജീഷ് പിണറായി (വിഭവ ശേഖരണം) എന്നിവര്‍ ഉള്‍പ്പെടെ 101 അംഗ സംഘാടക സമിതി നേതൃത്വം നൽകി.

ഏരിയ രക്ഷാധികാരി കമ്മിറ്റി കൺവീനർ അനിൽ അറക്കൽ, ഏരിയ സെക്രട്ടറി പ്രഭാകരൻ കണ്ടോന്താർ, കേളി ജോയിന്റ് സെക്രട്ടറി ഷമീർ കുന്നുമ്മൽ, വൈസ് പ്രസിഡന്റ് സുധാകരൻ കല്യാശ്ശേരി,  രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ സജീവൻ ചൊവ്വ, സതീഷ് കുമാർ, കുടുംബവേദി സെക്രട്ടറി സീബ അനിരുദ്ധന്‍, പ്രസിഡന്‍റ് പ്രിയ വിനോദ്, ട്രഷറര്‍ ലീന സുരേഷ് മറ്റ് കുടുംബവേദി സെക്രട്ടേറിയേറ്റ് അംഗങ്ങള്‍, മുഴുവൻ സംഘാടക സമിതി  അംഗങ്ങള്‍ എന്നിവരുടെ  പ്രവർത്തനം ജനകീയ ഇഫ്താറിന്റെ വിജയത്തിന് സഹായിച്ചു.

ബത്ഹയിലും പരിസര പ്രദേശങ്ങളിലുമുള്ള സാധാരണക്കാരായ നിരവധി ആളുകളുടെ സാന്നിധ്യം കൊണ്ട് എക്കാലവും വിജയമാവാറുള്ള കേളി ജനകീയ ഇഫതാര്‍ ഇക്കുറിയും പതിവ് തെറ്റിച്ചില്ല. അവരെക്കൂടാതെ ലുലു ഗ്രൂപ്പ്  ബത്ഹ  ജനറൽ മാനേജർ  ശ്രീ. ആസിഫ്,   സോനാ ജ്വല്ലേഴ്സ് പ്രതിനിധികൾ,  സിറ്റിഫ്ലവർ പ്രതിനിധികൾ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥര്‍,  റിയാദിലെ ഇതര സാംസ്കാരിക-രാഷ്ട്രീയ-വ്യവസായ  മേഖലകളിലെ പ്രമുഖർ, മാധ്യമ പ്രവർത്തകർ,   കേളി കേന്ദ്ര കമ്മറ്റി അംഗങ്ങൾ,  വിവിധ ഏരിയയിൽ നിന്നുള്ള കേളി അംഗങ്ങള്‍, നിരവധി കുടുംബങ്ങൾ തുടങ്ങിയവരും കേളി ജനകീയ ഇഫ്താറിൽ പങ്കെടുത്തു.
 


പ്രധാന വാർത്തകൾ
 Top