14 July Tuesday
യാത്രക്കാര്‍ക്ക് മാസ്‌കും ഗ്ലൗസും നല്‍കും

എയര്‍ഇന്ത്യ റിയാദ് ഓഫീസില്‍ കേളി ഹെല്‍പ് ഡെസ്‌ക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020

എയര്‍ ഇന്ത്യയുടെ റിയാദ് ഓഫീസില്‍ യാത്രക്കാര്‍ക്ക് കേളി ഹെല്‍പ് ഡെസ്‌ക് മാസ്‌ക്കും ഗ്ലൗസും വിതരണം ചെയ്യുന്നു

 

 
റിയാദ്: എയര്‍ ഇന്ത്യയുടെ റിയാദ് ഓഫീസില്‍ കേളി കോവിഡ് സുരക്ഷാ ഹെല്‍പ് ഡെസ്‌ക്ക്  പ്രവര്‍ത്തനം ആരംഭിച്ചു. വന്ദേഭാരത് മിഷനില്‍ ഇന്ത്യയിലേക്കുള്ള ടിക്കറ്റിനായി എയര്‍ ഇന്ത്യ ഓഫീസില്‍ എത്തുന്ന യാത്രക്കാര്‍ക്ക് കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക്‌നുസരിച്ച സൗജന്യമായി മാസ്‌കും ഗ്ലൗസും നല്‍കാനായാണ് ജീവകാരുണ്യ വിഭാഗം നേതൃത്വത്തില്‍ ഹെല്‍പ്പ് ഡെസ്‌ക്ക് ആരംഭിച്ചതെന്ന് കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പുര്‍ അറിയിച്ചു.
 
എയര്‍ ഇന്ത്യ പ്രതിനിധികളായ ഹരൂണ്‍, വിന്നി മാത്യു, മനോജ് എന്നിവരുമായി കേളി ജീവകാരുണ്യവിഭാഗം ചെയര്‍മാന്‍ സുരേഷ് ചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് ഈ സൗകര്യം ഒരുങ്ങിയത്. എല്ലാ യാത്രക്കാര്‍ക്കും മാസ്‌ക്കും ഗ്ലൗസ്സും നല്‍കുന്നു. ജീവകാരുണ്യവിഭാഗം പ്രവര്‍ത്തകരായ മുരളി കണിയാരത്ത്, ഹനീഫ, നാസര്‍, മധു പട്ടാമ്പി എന്നിവരാണ് ഹെല്‍പ് ഡെസ്‌ക്ക്  പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
 
ലോക്ക്ഡൗണ്‍ സമയത്ത് കേളി ഹെല്പ് ഡെസ്‌ക്ക് മുഖേന വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് ഈ പ്രവര്‍ത്തനമെന്നും കേളി സെക്രട്ടറി പറഞ്ഞു.
 
 
 
 
 
 
 

പ്രധാന വാർത്തകൾ
 Top