Deshabhimani

കേളി കുടുംബ സഹായ ഫണ്ട് കൈമാറി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 16, 2024, 03:40 PM | 0 min read

റിയാദ്> കേളി കലാസാംസ്കാരിക വേദി ഉമ്മുൽ ഹമാം ഏരിയ മുറുജ് യൂണിറ്റ് അംഗമായിരിക്കെ മരണമടഞ്ഞ സുദീപിന്റെ കുടുംബ സഹായ ഫണ്ട് കൈമാറി. മലപ്പുറം ജില്ലയിൽ നിലമ്പൂർ ചുങ്കത്തറ കമ്പകല്ലിലെ സുദീപിന്റെ വീട്ടിൽ നടന്ന പരിപാടിയിൽ സിപിഐഎം എടക്കര ഏരിയ സെക്രട്ടറി ടി രവീന്ദ്രൻ കുടുംബത്തിന് ഫണ്ട് കൈമാറി. വഴിക്കടവ് ലോക്കൽ സെക്രട്ടറി എ ടി അലി അധ്യക്ഷനായി.

റിയാദിൽ എക്സിറ്റ് എട്ടിനടുത്ത് വാഹനങ്ങളുടെ എൻജിൻ ഓയിൽ മാറ്റുന്ന ഷോപ്പ് നടത്തുകയായിരുന്ന സുദീപൻ ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ഡിസംബറിൽ റിയാദിലെ സ്വകാര്യ ആശുപത്രിയിൽവെച്ച് മരണപ്പെടുകയായിരുന്നു.

കേളി രക്ഷാധികാരി സമിതിയംഗം സുരേന്ദ്രൻ കൂട്ടായി, പ്രവാസി സംഘം എടക്കര ഏരിയ സെക്രട്ടറി കരീം പോത്തുകല്ല്, പി സി നാഗൻ, അനിൽ മാമങ്കര എന്നിവർ സംസാരിച്ചു. കേളി പ്രവർത്തകരായ രാജേഷ് ചാലിയാർ, ഷഫീക്ക് അങ്ങാടിപ്പുറം എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കേളി മുൻ സെക്രട്ടറിമാരായ ഷൗക്കത്ത് നിലമ്പൂർ, റഷീദ് മേലേതിൽ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home