13 May Thursday

ചരിത്രനിർമ്മിതി ഉറപ്പാക്കാൻ ഇടതുപക്ഷത്തെ ഹൃദയത്തോടു ചേർത്തവർക്ക് അഭിനന്ദനങ്ങൾ : റിയാദ് കേളി

വെബ് ഡെസ്‌ക്‌Updated: Sunday May 2, 2021

റിയാദ്  > നവകേരള സൃഷ്ടിക്ക് തുടക്കമിട്ട ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഭരണത്തുടര്‍ച്ചയ്ക്കുള്ള ഉജ്ജ്വല ജനവിധി സമ്മാനിച്ച കേരള ജനതയോട് റിയാദ് കേളി കലാസാംസ്‌കാരിക വേദി നന്ദി അറിയിച്ചു. ചരിത്രം തിരുത്തിക്കുറിച്ച വിജയം നേടിയ എല്ലാ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളേയും കേളി അഭിവാദ്യം ചെയ്തു.

നുണക്കോട്ടകൊണ്ട് കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്ന് വിശ്വസിച്ച പ്രതിപക്ഷത്തിന്റെയും പ്രതിപക്ഷത്തേക്കാളും മുന്നില്‍ നിന്ന് സര്‍ക്കാരിനെ വിമര്‍ശിക്കുകയും പിണറായി സര്‍ക്കാരിനെതിരെ നിഗൂഢമായ അജണ്ടയുമായി പ്രവര്‍ത്തിച്ച വലതുപക്ഷ മാധ്യമങ്ങളുടെയും വിവിധ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ സഹായത്തോടെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപിയുടെ നേതൃത്വത്തില്‍ നടത്തിയ കുതന്ത്രങ്ങളെയും അതിജീവിച്ചാണ് ഇടതു ജനാധിപത്യ മുന്നണി തുടര്‍ച്ചയായ രണ്ടാം വിജയം നേടിയത്.

ഒരു ഇടതുപക്ഷ മതേതര ബദല്‍ എങ്ങിനെ കെട്ടിപ്പടുക്കാമെന്ന് ഇന്ത്യയിലെ ജനങ്ങള്‍ക്ക് കാട്ടിക്കൊടുത്തിരിക്കുകയാണ് കേരളത്തിലെ ജനങ്ങള്‍ എന്നും കേളി സെക്രട്ടറിയേറ്റിന്റെ കുറിപ്പില്‍ പറഞ്ഞു.

ഇടപതുപക്ഷ മുന്നണിയുടെ വിജയത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ച പ്രവാസികള്‍ക്കും ഇടതുമുന്നണിക്ക് വേണ്ടി വോട്ടു ചെയ്ത മുഴുവന്‍ പ്രവാസി കുടുംബങ്ങള്‍ക്കും നന്ദി അറിയിക്കുന്നതായും കേളി പ്രസ്താവനയില്‍ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top