09 June Friday

കേളി ന്യൂസനയ്യ ഏരിയ എകെജി-ഇഎംഎസ് അനുസ്‌മരണം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Apr 1, 2023

കേളി രക്ഷാധികാരി കമ്മിറ്റി അംഗം ടി ആർ സുബ്രഹ്മണ്യൻ ന്യൂസനയ്യ ഏരിയ സംഘടിപ്പിച്ച എകെജി-ഇഎംഎസ് അനുസ്മരണത്തിൽ മുഖ്യ പ്രഭാഷണം നടത്തുന്നു

റിയാദ് > കേളി കലാസാംസ്കാരിക വേദി ന്യൂസനയ്യ ഏരിയ രക്ഷാധികാരി കമ്മിറ്റിയുടെ നേതൃത്വത്തിൽ എകെജി ഇഎംഎസ് അനുസ്‌മരണം സംഘടിപ്പിച്ചു.

ദുബായ് മാർക്കറ്റ് ഓയാസിസ് ഹാളിൽ വച്ചു നടന്ന പരിപാടിയിൽ ന്യൂസനയ ഏരിയാ വൈസ് പ്രസിഡണ്ട്  അബ്ദുൽ നാസർ ആമുഖ പ്രഭാഷണം നടത്തി. രക്ഷാധികാരി കൺവീനർ മനോഹരൻ നെല്ലിക്കൽ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ഷിബു തോമസ് സ്വാഗതം പറഞ്ഞു. കേളി മുഖ്യ രക്ഷാധികാരി കമ്മിറ്റി അംഗം ടി ആർ സുബ്രഹ്മണ്യൻ അനുസ്മരണ പ്രഭാഷണം നടത്തി. ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം ബൈജു ബാലചന്ദ്രൻ അനുസ്മരണ പ്രമേയം  അവതരിപ്പിച്ചു.

കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, കേന്ദ്ര കമ്മറ്റി അംഗം ഹുസ്സൈൻ മണക്കാട്, ഏരിയ ജോയിന്റ് സെക്രട്ടറി തോമസ് ജോയി, ബത്ഹ ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം മുജീബ് റഹ്‌മാൻ എന്നിവർ അനുസ്മരണ യോഗത്തിൽ സംസാരിച്ചു. ഏരിയ പ്രസിഡണ്ട് നിസാർ മണ്ണഞ്ചേരി ചടങ്ങിന് നന്ദി പറഞ്ഞു.

 

 


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top