റിയാദ്> കേളി കലാ സാംസ്കാരികവേദിയുടെ കുടുംബ വിഭാഗമായ കേളി കുടുംബവേദി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വെള്ളിയാഴ്ച്ച ഗൗരി ലങ്കേഷ് നഗറില്‍ നടന്ന കണ്‍വെന്‍ഷനിലാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്.
ശ്രീഷ സുകേഷ് താല്‍ക്കാലിക അധ്യക്ഷനെ ക്ഷണിച്ചുകൊണ്ടാരംഭിച്ച കണ്വെന്ഷന് കൈരളി പ്രവാസലോകം സംവിധായകന് റഫീഖ് റാവുത്തര്‍ ഉദ്ഘാടനം ചെയ്തു. സന്ധ്യ പുഷ്പരാജ് സ്വാഗതം പറഞ്ഞു. സുരേഷ് ചന്ദ്രന്, സന്ധ്യ പുഷ്പരാജ് (പ്രസീഡിയം), മാജിദ ഷാജഹാന്, സിന്ധു ഷാജി, അനില്‍ അറക്കല്‍ (സ്റ്റിയറിംഗ് കമ്മിറ്റി), പ്രിയ വിനോദ്, ഷൈനി അനില്‍ (മിനിറ്റ്സ്), സീബ അനിരുദ്ധന്, പ്രിയ വിനോദ് (പ്രമേയം) എന്നിവര്‍ വിവിധ സബ് കമ്മിറ്റികളുടെ ചുമതലകള്‍ നിര്‍വ്വഹിച്ചു. മാജിദ ഷാജഹാന് പ്രവര്‍ത്തന റിപ്പോര്‍ട്ടും, അനില്‍ അറക്കല്‍ വരവു ചെലവു കണക്കും അവതരിപ്പിച്ചു. സിജിന സിജിന്‍, ദീപ വാസുദേവന്‍, ഫസീല നാസര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചര്‍ച്ചക്ക് മാജിദ ഷാജഹാനും, രാഷ്ട്രിയ ചര്‍ച്ചക്ക് കേളി രക്ഷാധികാരി സമിതി ആക്ടിംഗ് കണ്‍വീനര്‍ ദസ്തക്കീറും മറുപടി പറഞ്ഞു.
സീബ അനിരുദ്ധന് (പ്രസിഡന്റ്), ഷൈനി അനില്‍, ശ്രീഷ സുകേഷ് (വൈസ് പ്രസിഡന്റുമാര്‍), മാജിദ ഷാജഹാന് (സെക്രട്ടറി), സന്ധ്യ പുഷ്പരാജ്, പ്രിയ വിനോദ് (ജോയന്റ് സെക്രട്ടറിമാര്‍), ലീന സുരേഷ് (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായി 31 അംഗ കേന്ദ്ര കമ്മിറ്റിയേയും കണ്വെന്ഷന് തെരഞ്ഞെടുത്തു. കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളായ മുഹമ്മദ്കുഞ്ഞ് വള്ളികുന്നം, കുഞ്ഞിരാമന് മയ്യില്‍, കെപിഎം സാദിഖ്, ബിപി രാജീവന്, ഗീവര്‍ഗ്ഗീസ്, കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പുര്‍, സിന്ധു ഷാജി എന്നിവര്‍ കണ്‍വെന്‍ഷനെ അഭിവാദ്യം ചെയ്തു സംസാരിച്ചു. നിയുക്ത സെക്രട്ടറി മാജിദ ഷാജഹാന് നന്ദി പറഞ്ഞു.