08 December Thursday

പ്രവാസി കുടുംബങ്ങൾക്ക് കാവലാളായി കേരള സർക്കാർ ഉണ്ടാകും: പി കെ ബിജു

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022

റിയാദ്> ഉപജീവന മാർഗം തേടി പ്രവാസം സ്വീകരിച്ച മലയാളികൾ സ്വന്തം നാടിനൊരു പ്രശ്‌നം വരുമ്പോൾ മറ്റെല്ലാം മറന്ന് കൈയ്യയച്ച്  സഹായിക്കുന്നവരാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജു. കേരളം ഈ അടുത്ത കാലങ്ങളിലായി നേരിട്ട പ്രകൃതി ദുരന്തങ്ങളിലും മഹാമാരികളിലും നാം അത് അനുഭവിച്ചറിഞ്ഞതാണ്. മലയാളികൾ മാത്രമല്ല മലയാളികൾ ജോലിചെയ്യുന്നിടത്തെ ഭരണകർത്താക്കളും സഹപ്രവർത്തകരും കേരളത്തെ അത്രമേൽ ചേർത്തു പിടിക്കുന്നവരാണ്. പ്രവാസികളെ ചേർത്തു പിടിച്ച സർക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നതെന്നും, പ്രവാസികൾക്ക് സ്വന്തം കുടുംബത്തെ ഓർത്ത് വ്യാകുലപ്പെടേണ്ടതില്ലെന്നും, പ്രവാസി കുടുംബങ്ങൾക്ക് കാവലാളായി കേരള സർക്കാർ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കേളി കലാസാംസ്കാരിക വേദിയുടെ പതിനൊന്നാം കേന്ദ്ര സമ്മേളനം റിയാദിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ടി ശിവദാസമേനോൻ ന​ഗരിയിൽ ബത്ഹ ഏരിയ അംഗം മനോജിന്റെ നേതൃത്വത്തിൽ കേളി അംഗങ്ങളും കുടുംബവേദി അംഗങ്ങളും ചേർന്ന് ആലപിച്ച സ്വാഗത ഗാനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം ആമുഖ പ്രസംഗം നടത്തി. പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത് താൽക്കാലിക അധ്യക്ഷനായി. ഹാഷിം കുന്നത്തറ രക്തസാക്ഷി പ്രമേയവും, പ്രഭാകരൻ ബേത്തൂർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘാടക സമിതി കൺവീനർ സുരേന്ദ്രൻ കൂട്ടായി സ്വാഗതം പറഞ്ഞു. സെക്രട്ടറി ടി ആർ സുബ്രഹ്മണ്യൻ മൂന്നുവർഷത്തെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ സെബിൻ ഇഖ്ബാൽ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പന്ത്രണ്ട് ഏരിയകളിൽ നിന്നായി 32 പേർ ചർച്ചയിൽ പങ്കെടുത്തു. രാഷ്ട്രീയ ചർച്ചകൾക്ക് പി.കെ.ബിജുവും സംഘടനാ ചർച്ചകൾക്ക് ടി.ആർ.സുബ്രഹ്മണ്യൻ, സെബിൻ ഇഖ്ബാൽ എന്നിവരും മറുപടി പറഞ്ഞു.

സെബിൻ ഇഖ്ബാൽ, സുനിൽ തിരുവനന്തപുരം, സജിത്ത്.കെ.പി, നസീർ മുള്ളൂർക്കര (മലാസ്), സുരേഷ് കണ്ണപുരം, ഷിബു തോമസ്, ഹുസൈൻ മണക്കാട് (ന്യൂസനയ്യ), ജോസഫ് ഷാജി, രാജൻ പള്ളിത്തടം, പ്രദീപ് കൊട്ടാരത്തിൽ, ലിപിൻ പശുപതി (അൽ ഖർജ്), അബ്ദുൽ ഗഫൂർ, ജാഫർ ഖാൻ (സനയ്യ അർബയീൻ), രജീഷ് പിണറായി, രാമകൃഷ്ണൻ, ബിജു തായമ്പത്ത് (ബത്ഹ), മധു ബാലുശ്ശേരി, കിഷോർ ഇ നിസാം, മധു പട്ടാമ്പി, പ്രദീപ് ആറ്റിങ്ങൽ (ബദിയ്ഹ), സുനിൽ സുകുമാരൻ, ബിജി തോമസ്, സതീഷ് കുമാർ വളവിൽ, സുരേഷ് ലാൽ (റോദ), കാഹിം ചേളാരി, ഹാഷിം കുന്നത്തറ (സുലൈ), റഫീഖ് ചാലിയം, ഷാജി റസാഖ് (അസീസിയ), നൗഫൽ (ഉമ്മുൽ ഹമ്മാം), സജീവൻ (നസീം), നിസാറുദ്ധീൻ (മുസാഹ്മിയ) എന്നിങ്ങനെ പന്ത്രണ്ട് ഏരിയകളിൽ നിന്നായി 31 അംഗ കേന്ദ്ര കമ്മറ്റിയെയും, സെബിൻ ഇഖ്ബാൽ (പ്രസിഡൻറ്), സുരേഷ് കണ്ണപുരം (സെക്രട്ടറി), ജോസഫ് ഷാജി (ട്രഷറർ), അബ്ദുൽ ഗഫൂർ, രജീഷ് പിണറായി (വൈസ് പ്രസിഡൻറ്), സുനിൽ തിരുവനന്തപുരം, മധു ബാലുശ്ശേരി (ജോയിന്റ് സെക്രട്ടറി), സുനിൽ സുകുമാരൻ (ജോയിന്റ് ട്രഷറർ), കാഹിം ചേളാരി എന്നിവരെ സെക്രട്ടറിയേറ്റ് അംഗങ്ങളായും സമ്മേളനം തിരഞ്ഞെടുത്തു. കേളി രക്ഷാധികാരി സെക്രട്ടറി കെ പി എം സാദിഖ് സമ്മേളനത്തിൽ ഭാരവാഹികളെ പ്രഖ്യാപിച്ചു.

മത്സ്യത്തൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കുക, (സജീവ് കാരത്തോടി), വിമാന യാത്രാനിരക്കിലെ ക്രമാതീതമായ വർദ്ധന നിയന്ത്രിക്കാൻ സംവിധാനം ഉണ്ടാവണം (അജിത്), പ്രവാസികളുടെ വിഷയങ്ങളിൽ ഇന്ത്യൻ എംബസി ഇടപെടൽ ഊർജിതപ്പെടുത്തുക (സുധീർ), വിഴിഞ്ഞം പദ്ധതിക്കെതിരെ പ്രവർത്തിക്കുന്ന ഛിദ്രശക്തികളെ  ഒറ്റപ്പെടുത്തുക (അജിത് ഖാൻ), തുച്ഛ വരുമാനക്കാരായ പ്രവാസി തൊഴിലാളികളെ നോൺ ക്രീമിലയർ വിഭാഗത്തിൽ ഉൾപ്പെടുത്തുക (നൗഫൽ പൂവകുറിശ്ശി), പ്രവാസി സർവകലാശാലക്ക് തുടക്കം കുറിക്കുക (ഷാജഹാൻ ഉമ്മൽ ഹമാം) എന്നീ ആറ് പ്രമേയങ്ങൾ സമ്മേളനം പാസാക്കി.

സതീഷ്കുമാർ വളവിൽ, ജയൻ പെരുനാട്, സുരേഷ് ലാൽ, നസീർ മുള്ളൂർക്കര (രജിസ്‌ട്രേഷൻ), ചന്ദ്രൻ തെരുവത്ത്, സതീഷ് കുമാർ പ്രമദം, പ്രദീപ് കൊട്ടാരത്തിൽ (പ്രസീഡിയം) ടി.ആർ.സുബ്രഹ്‌മണ്യൻ, സെബിൻ ഇഖ്ബാൽ, സുരേന്ദ്രൻ കൂട്ടായി, പ്രഭാകരൻ കണ്ടോന്താർ, സുരേഷ് കണ്ണപുരം, ഷമീർ കുന്നുമ്മൽ (സ്റ്റിയറിങ് കമ്മിറ്റി) മധു ബാലുശ്ശേരി, ഷാജി റസാഖ്, അഷ്‌റഫ് പൊന്നാനി, മനോഹരൻ നെല്ലിക്കൽ (മിനുട്സ്), പ്രദീപ് ആറ്റിങ്ങൽ, ഗഫൂർ ആനമങ്ങാട്, നാസർ കാരക്കുന്ന്, നൗഫൽ പുവ്വകുറിശ്ശി, അജിത് ഖാൻ (പ്രമേയം), കാഹിം ചേളാരി, ഷാൻ മഞ്ഞപ്പാറ, സമദ്, സുധീർ, നൗഫൽ യു.സി.(ക്രഡൻഷ്യൽ)  എന്നീ സബ്കമ്മറ്റികൾ സമ്മേളനം നിയന്ത്രിച്ചു. നൗഫൽ യു.സി ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു.

രക്ഷാധികാരി സമിതി അംഗങ്ങളായ സതീഷ് കുമാർ, ജോസഫ് ഷാജി, പ്രഭാകരൻ കണ്ടോന്താർ, ഷമീർ കുന്നുമ്മൽ, കുടുംബവേദി സെക്രട്ടറി സീബ കൂവോട് എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. ഹുസൈൻ മണക്കാട്‌ (വളണ്ടിയർ കപ്റ്റൻ) അബ്ദുൽ ഗഫൂർ, സുരേന്ദ്രൻ, റഷീദ് ( ഭക്ഷണം), അലി പട്ടാമ്പി, റിയാസ് പള്ളത്ത് ( സ്റ്റേജ് ആൻഡ് ഡക്‌റേഷൻ) മധു പട്ടാമ്പി, റഫീഖ് പാലത്ത് ( ഗതാഗതം), സതീഷ് വളവിൽ, നസീർ മുള്ളൂർക്കര (പബ്ലിസിറ്റി) എന്നീ സബ് കമ്മറ്റികളും സമ്മേളന നടത്തിപ്പിൽ സ്തുത്യർഹമായ പ്രവർത്തനം കാഴ്ചവെച്ചു.  പുതുതായി തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി സുരേഷ് കണ്ണപുരം സമ്മേളനത്തിന് നന്ദി പറഞ്ഞു.

 
കേളി പതിനൊന്നാം കേന്ദ്ര സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ.ബിജു ഉദ്ഘാടനം ചെയ്യുന്നു

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top