22 June Tuesday

എല്‍ഡിഎഫിന്റെ ചരിത്ര വിജയം ആഘോഷിച്ചു പ്രവാസികളും

വെബ് ഡെസ്‌ക്‌Updated: Sunday May 9, 2021

എല്‍ഡിഎഫ് വിജയാഘോഷത്തോടനുബന്ധിച്ച് കേളി ഓഫീസില്‍ നടന്ന പരിപാടി

 
 
റിയാദ് > ദീപം തെളിയിച്ചും കേക്ക് മുറിച്ച് മധുരം പങ്കുവെച്ചും കേരളക്കരയോടൊപ്പം റിയാദ് കേളി പ്രവര്‍ത്തകരും വിജയദിനം ആഘോഷിച്ചു. 
 
എല്‍ഡിഎഫിന് തുടര്‍ ഭരണം ലഭിച്ചതിന്റെ ഭാഗമായി കേരളത്തില്‍ നടന്ന വിജയാഘോഷത്തിന്റെ ഭാഗമായാണ് സൗദിയിലെ വിവിധ ഭാഗങ്ങളിലെ മലയാളികളോടൊപ്പം റിയാദിലെ കേളി കലാസാംസ്‌കാരിക വേദി പ്രവര്‍ത്തകരും വിജയാഘോഷത്തില്‍ പങ്കെടുത്തത്.
 
റിയാദ് കേളി ഓഫീസില്‍ നടന്ന വിജയാഹ്ലാദത്തിന് കേളി രക്ഷാധികാരി സമിതി കണ്‍വീനര്‍ കെപിഎം സാദിഖ് നേതൃത്വം നല്‍കി. കേളി ആക്ടിംഗ് സെക്രട്ടറി ടി.ആര്‍.സുബ്രഹ്മണ്യന്‍ തുടങ്ങി നിരവധി പ്രവര്‍ത്തരും ആഘോഷത്തില്‍ പങ്കെടുത്തു. കേളിയുടെ വിവിധ ഏരിയകള്‍ കേന്ദ്രീകരിച്ചും, തൊഴിലാളി ക്യാമ്പുകളിലും, കുടുംബമായി  താമസിക്കുന്നവര്‍ അവരുടെ വീടുകളിലും മധുരം വിളമ്പലും ദീപം തെളിയിക്കലുമായി വിജയാഘോഷത്തില്‍ പങ്കാളികളായത്.  
 
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top