26 August Monday

കെഫാക് സോക്കര്‍ ലീഗില്‍ സോക്കര്‍ കേരളക്ക് കിരീടം; മാസ്റ്റേഴ്‌സ് ലീഗില്‍ യങ് ഷൂട്ടേഴ്‌സ് എഫ് സി ജേതാക്കള്‍

വെബ് ഡെസ്‌ക്‌Updated: Wednesday May 15, 2019

കുവൈറ്റ് സിറ്റി>  കേഫാക് സീസണ്‍ 7 സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ശിഫ അല്‍ ജസീറ സോക്കര്‍കേരള എഫ്സി ജേതാക്കളായി. മിഷെറിഫ് പബ്ലിക് അതോറിറ്റി സ്‌പോര്‍ട്‌സ് ഗ്രൗണ്ടിലായിരുന്നു മത്സരം. 18 മലയാളി ക്ലബുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ചാമ്പ്യന്‍സ് എഫ്സിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3ന് പരാജപ്പെടുത്തിയാണ് സോക്കര്‍കേരള എഫ്സി കിരീടം നേടിയത്.


മാസ്റ്റേഴ്‌സ് ലീഗില്‍ യങ് ഷൂട്ടേഴ്‌സ് എഫ്‌സി ജേതാക്കളായി. എതിരില്ലാത്ത രണ്ട് ഗോളിന് സ്പാര്‍ക്‌സ് എഫ് സിയെയാണ് യങ് ഷൂട്ടേഴ്‌സ് പരാജയപ്പെടുത്തിയത്. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി സോക്കര്‍ കേരളയുടെ വസീം തിരഞ്ഞെടുക്കപ്പെട്ടു.

സമാപന ചടങ്ങില്‍ യൂനിമണി എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റിംഗ് മാനേജര്‍ രഞ്ജിത്ത് പിള്ള, ഗായകന്‍ മുഹമ്മദ് അഫ്‌സല്‍, കെഫാക് പ്രസിഡന്റ് സിദ്ദീഖ് ടി.വി. ജനറല്‍ സെക്രട്ടറി വി.എസ്. നജീബ്, മറ്റു കെഫാക് ഭാരവാഹികള്‍ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു



 


പ്രധാന വാർത്തകൾ
 Top