14 December Saturday

കാസര്‍ഗോഡ് അസോസിയേഷന്റെ പതിനഞ്ചാമത് വാര്‍ഷിക സമ്മേളനം നവംബര്‍ 15 ന്

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2019

കുവൈത്ത് സിറ്റി> കുവൈത്തിലെ കാസര്‍ഗോഡ് ജില്ലാക്കരുടെ പൊതുവേദിയായ കാസര്‍ഗോഡ് അസോസിയേഷന്റെ പതിനഞ്ചാമത് വാര്‍ഷിക സമ്മേളനം നവംബര്‍ 15 രാവിലെ ഒമ്പത് മണി മുതല്‍ അബ്ബാസിയ സെന്‍ട്രല്‍ സ്‌കൂളില്‍ വെച്ച് നടക്കും.ജാതി മത ഭേദമന്യേ കുവൈത്തിലുള്ള കാസര്‍ഗോഡ് ജില്ലാക്കാരുടെ കൂട്ടായ്മയാണ് കാസര്‍ഗോഡ് അസോസിയേഷന്‍.

  ജില്ലയിലെ  സാമൂഹിക സാംസകാരിക പ്രവര്‍
ത്തനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതോടപ്പം  അവര്‍ക്കാവശ്യമുള്ള ജീവകാരുണ്യ രംഗത്തുള്ള സഹായം നല്‍കുകയെന്നുള്ളതാണ് ജില്ലാ അസോസിയേഷന്‍ ചെയ്ത് കൊണ്ടിരിക്കുന്നത്.കഴിഞ്ഞ 15 വര്‍ഷമായി നിരവധി സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്ക് അസോസിയേഷന്‍ നേതൃത്വം നല്‍കിയിട്ടുണ്ട്.

 കാസര്‍ഗോഡ് കേന്ദ്രമാക്കിയുള്ള പാലിയേറ്റീവ് കെയര്‍ സംവിധാനത്തിന് രൂപം നല്‍കുകയെന്നതാണ് ഈ വര്‍ഷത്തെ പരിപാടിയായി ഉള്‍പ്പെടുത്തിയിരിക്കുന്നത്  . കെ.ഇ.എ  വാര്‍ഷിക ആഘോഷത്തില്‍ കേരളത്തിലെ പ്രമുഖരായ കലാകാരന്മാര്‍ അണിനിരക്കും.

 പ്രശസ്ത പിന്നണി ഗായിക ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ദുര്‍ഗ വിശ്വനാഥ്, സംഗീത സംവിധായകനും ഗായകനുമായ  ഭാഗ്യരാജ്, പ്രശസ്ത  കോമഡി താരം സുബി സുരേഷ് , കാസര്‍ഗോഡിന്റെ ഇശല്‍ ഗായകന്‍ ഇസ്മയീല്‍ തളങ്കര, കാസര്‍ഗോഡ് ഭാഷ ഉച്ചാരണത്തില്‍ വെറലായി മാറിയ ദുബൈയിലെ റേഡിയോ ജോക്കി രശ്മി നായര്‍ തുടങ്ങിയവരാണ് പരിപാടിയില്‍ സംബന്ധിക്കുന്നത്.

അതോടൊപ്പം ഇന്ത്യന്‍ എംബസി പ്രതിനിധികളും കുവൈത്തിലെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖരും സംബന്ധിക്കും. ഗള്‍ഫിലെ പ്രമുഖ ടെലികോം ഓപ്പറേറ്ററായ സൈന്‍ ടെലികോം മുഖ്യ പ്രായോജകരാകുന്ന പരിപാടിയില്‍  മെട്രോ മെഡിക്കല്‍ കെയറാണ് കോ സോപ്ണ്‍സര്‍.

പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി കാസര്‍ഗോഡ് ജില്ലയിലെ നിരവധി ക്യാമ്പുകളില്‍ 3 ലക്ഷം രൂപയുടെ സഹായങ്ങളാണ്  നല്‍കിയത് . കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ വയനാട് ,കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ സഹായങ്ങള്‍ ചെയ്യുവാന്‍ സാധിച്ചിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ചും  സാമ്പത്തിക സഹായങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്.

 കാഞ്ഞങ്ങാട് സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികള്‍ക്ക് ആവശ്യമായ 50 ഷെല്‍ഫുകള്‍ നല്‍കി. കാസര്‍ഗോഡ് ഗവര്‍മേന്റ് ആശുപത്രിയില്‍ കുട്ടികളുടെ ശ്വാസോച്ഛാസ സംബന്ധമായ അസുഖത്തിന് ആവശ്യമായ യന്ത്രോപകരണങ്ങള്‍ നല്‍കി സഹായിച്ചു. അതോടൊപ്പം അഞ്ച് സ്‌കൂളുകള്‍ക്ക് മൂന്ന് ലക്ഷം രൂപയുടെ  സഹായധനം നല്‍കി.

മലയോര മേഖലയിലെ നിര്‍ധരായ 100 കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷം റേഷന്‍ വിതരണം ചെയ്തു. എന്‍ഡോസല്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ചികല്‍ സാ സഹായം അനുവദിച്ചു.ഓരോ ആഘോഷങ്ങള്‍ നടത്തുമ്പോഴും അതിന് മുന്നാടിയായി നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ കാസര്‍ഗോഡ് അസോസിയേഷന്‍ നടത്തി വരാറുണ്ട്.

പ്രഖ്യാപിച്ച പദ്ധതികള്‍ ഒരോന്നും സമയബന്ധിതമായി മുന്‍കാല പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടില്‍ നടപ്പിലാക്കുവാന്‍ സാധിച്ചിട്ടുണ്ട്. കുവൈത്തിലെ അംഗങ്ങള്‍ക്കായി പലിശരഹിത ലോണ്‍ സൗകര്യം ലഭ്യമാണ്. അതു പോലെ അംഗങ്ങളുടെ കുടുംബാങ്ങളെ സഹായിക്കുവാന്‍ ഫാമിലി വെല്‍ഫയര്‍ സ്‌കീം പദ്ധതിയും പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും ഉന്നത മാര്‍ക്ക് വാങ്ങുന്ന കുട്ടികള്‍ക്ക് വിദ്യഭ്യാസ സ്‌കോളര്‍ഷിപ്പും നല്‍കുന്നുണ്ട്.

അംഗങ്ങളുടെ മാനസിക ശാരീരിക ഉല്ലാസത്തിനായി കലാപരിപാടികളും ഉല്ലാസ യാത്രകളും ഒത്തുചേരലുകളും നടത്തി വരന്നു.അര്‍ഹതപ്പെട്ട അംഗങ്ങള്‍ക്ക് ചികില്‍സ സഹായവും സമ്പത്തിക സഹായവും നിയമ സഹായവും സംഘത്തിന്റെ നേതൃത്വത്തില്‍  നല്‍കി വരുന്നു.

കാസര്‍ഗോഡ് അസോസിയേഷന്‍ നല്‍കുന്ന നാലാമത് കമ്യൂണിറ്റി അവാര്‍ഡ് കാസര്‍ഗോഡ് ജില്ലയിലെ ജീവകാരുണ്യ രംഗത്തെ സജീവ സാനിധ്യവും ദുബൈയിലെ വ്യവസായിയുമായ യഹ്യ തളങ്കരക്ക് സമ്മാനിക്കും.  ജീവകാരുണ്യ രംഗത്തെ സജീവമായ കാസര്‍ഗോഡ് ജില്ലക്കാരെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ പി.എം.ഇബ്രാഹിം ഹാജി , ലത്തീഫ് ഉപ്പള, അബൂബക്കര്‍ കുറ്റിക്കോല്‍ എന്നീവര്‍ക്കാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്.

പത്രസമ്മേളനത്തില്‍ സത്താര്‍ കുന്നില്‍, സലാം കളനാട്, ഹമീദ് മധുര്‍, സമിയുള്ള, ഹനീഫ് പാലായി. അഷ്‌റഫ് തൃക്കരിപ്പൂര്‍, രാമകൃഷ്ണന്‍ കലാര്‍ എന്നീവര്‍ പങ്കെടുത്തു.

 


പ്രധാന വാർത്തകൾ
 Top