16 August Sunday

കല കുവൈറ്റ് "പാട്ട് പൂക്കും കാലം" നാടകഗാന മത്സരം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2019

കുവൈറ്റ് സിറ്റി> കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ്, സാൽമിയ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ "പാട്ട് പൂക്കും കാലം" എന്ന പേരിൽ നാടകഗാന മത്സരം സംഘടിപ്പിച്ചു, ഇന്ത്യൻ പബ്ലിക് സ്കൂൾ സാൽമിയയിൽ നടന്ന പരിപാടി കല കുവൈറ്റ്  പ്രസിഡണ്ട് ടി.വി ഹിക്മത്ത് ഉൽഘടനം ചെയ്തു.സാൽമിയ മേഖല പ്രസിഡണ്ട് പ്രജീഷ് തട്ടോളിക്കര അദ്ധ്യക്ഷനായി.

കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി.കെ .സൈജു , കല വിഭാഗം സെക്രട്ടറി ഉണ്ണികൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ജെ. സജി, ദിലീപ് നടേരി  , മേഖല സെക്രട്ടറി അരവിന്ദാക്ഷൻ , ജനറൽ കൺവീനർ കിരൺ പി.ആർ എന്നിവർ സംസാരിച്ചു.

 12 ടീമുകൾ പങ്കെടുത്ത  നാടകഗാന മത്സരത്തിൽ മീനാക്ഷി, മാളവിക , മീര , ശരത് & സുനിൽകുമാർ ടീം ഒന്നാം സ്ഥാനവും, ദിലീപ്കുമാർ, ജിജുന, സ്മിത, അലക്സ് & നിർമൽ ടീം , അനന്ദിക ദിലീപ്, ആദിതാ സജി, കീർത്തന കിരൺ, ക്രിസ്റ്റിനെ സിസിൽ, കരോളിൻ സിസിൽ എന്നീ ടീമുകൾ രണ്ടാംസ്ഥാനവും പങ്കിട്ടെടുത്തു, ഹന്നാ അഹമ്മദ് , ഫർഹാൻ , ഫർസീൻ, ഫിസാൻ, അദിനാൻ& നെഹ്‌നാൻ ടീം മൂന്നാം സ്ഥാനം കരസ്ഥമാക്കി. 

കല കുവൈറ്റ് അമ്മാൻ യൂണിറ്റ് കൺവീനർ ശ്രീ. ഷിജുകുട്ടി രചനയും സംവിധാനവും,ദേവ് എഡിറ്റിങ്ങും നിർവഹിച്ച ''പാട്ടിൽ വിരിഞ്ഞ ചുവന്ന കേരളം'' ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top