15 May Saturday

വനിതാവേദി കുവൈറ്റ് ലോക വനിതാദിനാഘോഷവും വെബിനാറും സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Mar 19, 2021

കുവൈറ്റ് > കുവൈറ്റ് മലയാളി സമൂഹത്തില്‍ കഴിഞ്ഞ ഇരുപതു  വര്‍ഷക്കാലമായി മതനിരപേക്ഷമായി  പ്രവര്‍ത്തിച്ചു വരുന്ന വനിതാവേദി  കുവൈറ്റ് ലോക വനിതാദിനാഘോഷവും വെബിനാറും സംഘടിപ്പിച്ചു.  'തിരഞ്ഞെടുപ്പും സ്ത്രീ സമൂഹവും' എന്ന വിഷയത്തില്‍ ഓണ്‍ലൈനില്‍
സംഘടിപ്പിച്ച പരിപാടി ഡോ. ടി എന്‍ സീമ ഉദ്ഘാടനം ചെയ്തു.

രാഷ്ട്രീയ പ്രക്രിയയില്‍ സ്ത്രീകള്‍ എത്രത്തോളം ഇടപെട്ട് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു എന്നത് മനസ്സിലാക്കി തെരഞ്ഞെടുപ്പിനെ സ്ത്രീകള്‍ കാണണം എന്ന് സീമ പറഞ്ഞു. കേരളം പോലെ മാറിയ സമൂഹത്തില്‍ മാത്രമേ വനിതാസംവരണം ഫലപ്രദമാകൂ. കുടുംബശ്രീ പോലുള്ള പദ്ധതികളിലൂടെ സമൂഹത്തിന്റെ എല്ലാ തലത്തിലും ഉള്ള സ്ത്രീകളെ സ്വയം പര്യാപ്തരായി മുന്നോട്ടു കൊണ്ടുവരാനായി. പ്രാദേശിക വികസന പ്രവര്‍ത്തനങ്ങളിലും ഭരണനേതൃത്വത്തിലും കേരളത്തിലെ സ്ത്രീകള്‍ മുന്നിലാണെന്നും സീമ തന്റെ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി.  

പരിപാടിയില്‍ വനിതാവേദി കുവൈറ്റ് പ്രസിഡന്റ് രമ അജിത് അധ്യക്ഷതവഹിച്ചു. ആക്ടിങ് സെക്രട്ടറി ആശ ബാലകൃഷ്ണന്‍ സ്വാഗതവും കേന്ദ്ര കമ്മിറ്റി അംഗം ജിജി രമേശ് വനിതാദിന സന്ദേശവും അവതരിപ്പിച്ചു.

കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്‍. അജിത്കുമാര്‍, കലാകുവൈറ്റ് സെക്രട്ടറി സി. കെ നൗഷാദ്, തൃശൂര്‍ അസോസിയേഷന്‍ വനിതാവേദി സെക്രട്ടറി സിന്ധു പോള്‍സണ്‍, വനിതാവേദി കുവൈറ്റിന്റെ വിവിധ യൂണിറ്റ് പ്രതിനിധികളായി പ്രസീത ജിതിന്‍ (അബുഹലീഫ) കൃഷ്ണപ്രിയ ശരത് (സാല്‍മിയ), ഷംല ബിജു (അബ്ബാസിയ), ദിപിമോള്‍ സുനില്‍ കുമാര്‍ (ഫര്‍വാനിയ), ഷാബി രാജു (റിഗായ്), ഷിനി റോബര്‍ട്ട്(അല്‍ ജലീബ്), ലിപി പ്രസീത് (ഫാഹീല്‍) എന്നിവരും സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top