25 October Sunday

കുവൈറ്റ്‌ അബ്ബാസിയയിലെ പാസ്‌പോർട്ട്‌ സേവന കേന്ദ്രത്തിൽ ഇന്ത്യൻ സ്ഥാനപതി പരിശോധന നടത്തി

വെബ് ഡെസ്‌ക്‌Updated: Monday Aug 24, 2020

കുവൈറ്റ് സിറ്റി> കുവൈറ്റിലെ  ഇന്ത്യൻ എംബസിയുടെ അബ്ബാസിയയിലുള്ള പാസ്‌പോർട്ട് സേവന കേന്ദ്രത്തിൽ ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജ് പരിശോധന നടത്തി. എംബസ്സിയുടെ സേവനങ്ങൾക്കായി എത്തുന്നവരോടുള്ള മോശം പെരുമാറ്റത്തിനും, സേവനങ്ങൾ  മുൻഗണനാ ക്രമത്തിൽ ലഭിക്കുന്നതിനുമായി അപേക്ഷകരോട് അനധികൃതമായി പണം ആവശ്യപ്പെടുന്നതുൾപ്പെടെയുള്ള പരാതികൾ ഈ സേവന കേന്ദ്രത്തിനെതിരെ ഉയർന്നിരുന്നു.

കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസ്സിയിൽ സ്ഥാനപതി വിളിച്ചു ചേർത്ത ഓപ്പൺ ഹൗസിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഈ പരാതി ഉന്നയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന ഉറപ്പ് സ്ഥാനപതിയുടെ ഭാഗത്ത് നിന്ന് ലഭിച്ചിരുന്നു. ഇന്ന് രാവിലെയും   സേവന കേന്ദ്രത്തിൽ എത്തിയ അപേക്ഷകരോട് മോശമായി പെരുമാറി. ഈ സംഭവമറിഞ്ഞു കല കുവൈറ്റ് ജനറൽ സെക്രട്ടറി സി.കെ നൗഷാദ് സ്ഥലത്തു എത്തിയിരുന്നു.  അംബാസഡർ നേരിട്ട്‌ വരികയും  അപേക്ഷകരിൽ നിന്നും വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്‌തു.  സേവന കേന്ദ്രത്തിൽ  ആവശ്യമായ ഇരിപ്പിടങ്ങൾ നൽകുന്നതിനും, അപേക്ഷകളിൽ അതാത് ദിവസം തന്നെ തീർപ്പ് കല്പിക്കുന്നതിനും നിർദ്ദേശങ്ങളും നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top