24 October Saturday

കല കുവൈറ്റിന്റെ ഒൻപതാമത്തെ ചാർട്ടേഡ് വിമാനം ആഗസ്റ്റ് 28ന് കൊച്ചിക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Aug 20, 2020

കുവൈറ്റ് സിറ്റി> കുവൈറ്റിൽ നിന്നും നാട്ടിലേക്ക് പോകാനാഗ്രഹിക്കുന്ന  പ്രവാസികൾക്ക്  വേണ്ടി കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് ചാർട്ട്‌ ചെയ്യുന്ന ഒൻപതാമത്തെ  വിമാനം ആഗസ്റ്റ് 28  ന് കൊച്ചിക്ക് യാത്രയാവും. ടിക്കറ്റ് നിരക്കായി ഇക്കോണമി ക്ലാസ്സിനു 115   ദിനാറാണു ഈടാക്കുന്നത്.

എല്ലാ യാത്രക്കാർക്കും കല കുവൈറ്റ്  സൗജന്യമായി PPE കിറ്റ് നൽകും. യാത്ര  ചെയ്യുവാൻ താൽപ്പര്യമുള്ളവർ www.kalakuwait.com   എന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌തു രജിസ്ട്രേഷൻ നടപടികൾ ഉറപ്പുവരുത്തണമെന്ന് ഭാരവാഹികൾ അറിയിച്ചു . രജിസ്ട്രേഷനുമായ്‌ ബന്ധപ്പെട്ട സംശയങ്ങൾക്ക്‌ 60778686, 97683397 എന്നീ നമ്പറുകളിലും, കൂടുതൽ വിവരങ്ങൾക്ക് 66627600, 94013575, 50336681 എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top