30 May Saturday

ഇന്ത്യയില്‍ നടക്കുന്നത് സമാനതകളില്ലാത്ത ബഹുജന സമരങ്ങള്‍: കെഇ‌എന്‍

വെബ് ഡെസ്‌ക്‌Updated: Thursday Feb 13, 2020

കുവൈറ്റ് സിറ്റി>  ഇന്ത്യയില്‍ നടക്കുന്നത് സമാനതകളില്ലാത്ത ബഹുജന സമരങ്ങളാണെന്ന് പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ കെ‌ഇ‌എന്‍ കുഞ്ഞഹമ്മദ്. കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് സംഘടിപ്പിച്ച ദേശീയ പൗരത്വ ഭേദഗതി നിയമം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

 ഫാസിസ്റ്റുകള്‍ക്ക് ഇന്ത്യന്‍ മനസ്സുകളില്‍ മതപരമായ വേര്‍തിരിവ് സൃഷ്ടിക്കുവാന്‍ കഴിഞ്ഞുവെങ്കിലും ഇന്ത്യന്‍ ജനാധിപത്യം അത് തിരിച്ചറിഞ്ഞുകൊണ്ട് തെരുവുകളില്‍ നിറയുന്ന ശുഭകരമായ കഴ്ചയാണ്‌ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. 

കല കുവൈറ്റ് ജനറല്‍ സെക്രട്ടറി സികെ നൗഷാദ് സ്വാഗതം ആശംസിച്ച പരിപാടിക്ക് പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്‍ അധ്യക്ഷത വഹിച്ചു. കല കുവൈറ്റ് ട്രഷറര്‍ പിബി സുരേഷ് നന്ദി പറഞ്ഞു.  അബ്ബാസിയ കല സെന്ററില്‍ വെച്ചു നടന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനായി കുവൈറ്റിന്റെ വിവിധ മേഖലകളില്‍ നിന്നും നിരവധി ആളുകളാണ്‌ എത്തിച്ചേര്‍ന്നത്.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top