07 December Saturday

ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ കല കുവൈറ്റ് പ്രതിഷേധ സംഗമം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2019

കുവൈറ്റ് സിറ്റി>  ഇന്ത്യയിൽ വർധിച്ചു വരുന്ന ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെയും,  പ്രശസ്ത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണനെതിരെ സംഘപരിവാർ ശക്തികൾ ഉയർത്തിയ ഭീഷണിയിൽ പ്രതിഷേധിച്ചും കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

അബ്ബാസിയ കല സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ കുവൈറ്റ് പ്രവാസി സമൂഹത്തിൽ നിന്നുമുള്ള സാമൂഹിക സാംസ്കാരിക മധ്യമ പ്രവർത്തകരടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു. ഭാരതത്തിന്റെ വൈവിധ്യങ്ങളായ സംസ്കാരത്തെ ഇല്ലായ്മ ചെയ്ത് ഏകശിലാരൂപ സമൂഹ നിർമ്മിതിയാണ് സംഘപരിവാർ ഫാസിസം ലക്ഷ്യം വയ്ക്കുന്നത്. അതിന്റെ ഭാഗമാണ് വർദ്ധിച്ചു വരുന്ന ആൾക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും സാംസ്കാരിക പ്രവർത്തകർക്കു നേരെയുണ്ടാകുന്ന ഭീഷണികളും. ഇതിനെ ചെറുത്തു തോൽപ്പിക്കേണ്ടത് സാംസ്കാരിക സമൂഹത്തിന്റെ കടമയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രമുഖ സാംസ്കാരിക പ്രവർത്ത്കനും എഴുത്തുകാരനുമായ സാം പൈനുംമൂട് പറഞ്ഞു.

കുവൈറ്റിൽ അന്തരിച്ച കല കുവൈറ്റ് ജലീബ് എ യൂണിറ്റ് അംഗം ആലിക്കോയക്ക് അനുശോചനം അർപ്പിച്ചു കല കുവൈറ്റ് ആക്ടിംഗ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ അധ്യക്ഷനായി.സാഹിത്യ വിഭാഗം സെക്രട്ടറി ആശ ബാലകൃഷ്ണൻ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത്ത് കുമാർ, രാജീവ് ജോൺ (കേരള അസോസിയേഷൻ), ഷെരീഫ് താമരശ്ശേരി (ഐ‌എം‌സി‌സി‌ കുവൈറ്റ്), സഫീർ ഹാരിസ് (ജനത കൾച്ചുറൽ സെന്റർ), ജേക്കബ് ചണ്ണപ്പേട്ട (കോൺഗ്രസ്സ്), എഴുത്തുകാരൻ ധർമ്മരാജ് മടപ്പള്ളി, അബ്ദുൾ സലാം (കെകെ‌എം‌എ), ആർ നാഗനാഥൻ (കല കുവൈറ്റ്), രഘുനാഥൻ നായർ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. കല കുവൈറ്റ് ആക്ടിംഗ് സെക്രട്ടറി രജീഷ് സി നായർ സ്വാഗതം പറഞ്ഞ പരിപാടിക്ക് കല കുവൈറ്റ് അബ്ബാസിയ മേഖല ആക്ടിംഗ് പ്രസിഡന്റ് പ്രവീൺ നന്ദി പറഞ്ഞു.
 


പ്രധാന വാർത്തകൾ
 Top