16 September Monday

കല കുവൈറ്റ് പ്രസംഗ മത്സരം: ജോബി ബേബിക്ക് ഒന്നാം സ്ഥാനം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2019

ജോബി ബേബിക്ക് കല കുവൈറ്റ് ആക്ടിംഗ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ ഉപഹാരം നൽകുന്നു

കുവൈറ്റ് സിറ്റി>  കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് മെഹബുള്ള നോർത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച  പ്രസംഗ മത്സരത്തിൽ അബുഹലീഫ ഇ യൂണിറ്റിലെ ജോബി ബേബി ഒന്നാം സ്ഥാനം കരസ്ഥമാക്കി. യൂണിറ്റിലെ തന്നെ സന്തോഷ് രണ്ടാം സ്ഥാനവും, മെഹ്‌ബൂള ബി യൂണിറ്റിലെ സിബി ജോൺ മൂന്നാം സ്ഥാനവും നേടി.

 യോഗം കല കുവൈറ്റ് ആക്ടിങ് സെക്രട്ടറി രജീഷ് സി നായർ ഉത്‌ഘാടനം ചെയ്തു.യൂണിറ്റ് ജോയിന്റ് കൺവീനർ സൂരജ് അധ്യക്ഷനായി. പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ, അബു ഹലീഫ മേഖല സെക്രട്ടറി ജിതിൻ പ്രകാശ്, പ്രസിഡന്റ് നാസർ കടലുണ്ടി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എംപി മുസഫർ, പ്രജോഷ് എന്നിവർ  പങ്കെടുത്തു. മുൻ ഭാരവാഹികളായ നാഗനാഥൻ, പ്രസീദ് കരുണാകരൻ എന്നിവർ മത്സരങ്ങളുടെ വിധിനിർണയം നടത്തി. യൂണിറ്റ് കൺവീനർ തോമസ് സ്വാഗതവും അബുഹലീഫ മേഖല എസ്‌സിക്യൂട്ടീവ് അംഗം ഓമനക്കുട്ടൻ നന്ദിയും പറഞ്ഞു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top