03 October Monday

കലാ കുവെെറ്റ് സമ്മേളനം: എം സ്വരാജിന്റെ പ്രഭാഷണം 22ന്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 20, 2022

കുവൈറ്റ് സിറ്റി> കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ്  സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറിൽ " കേരളം മുന്നോട്ടു വെക്കുന്ന രാഷട്രീയ ബദൽ "  എന്ന വിഷയത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗം എം സ്വരാജ് മുഖ്യപ്രഭാഷണം നടത്തുന്നു .സെപ്തംബര്‍ 22 ന് വ്യാഴാഴച  വൈകിട്ട്  6:30ന്   അബ്ബാസിയ സെൻട്രൽ  സ്കൂളിലാണ് സമ്മേളനം. 

പൊതുസമ്മേളനത്തിലേക്ക് കുവൈറ്റിലെ മുഴുവൻ മലയാളി സമൂഹത്തെയും സ്വാഗതം ചെയ്യുന്നതായി കല കുവൈറ്റ് പ്രസിഡന്റ് പി ബി സുരേഷ് , ജനറൽ സെക്രട്ടറി ജെ സജി  എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. പരിപാടിയിൽ പങ്കെടുക്കുന്നതിനായി കുവൈറ്റിന്റെ നാലു മേഖലകളിൽ നിന്നും വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് അബ്ബാസിയ  66698116 , ഫഹാഹീൽ  97341639,  അബുഹലീഫ 97376011,  സാൽമിയ 99858528 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top