22 September Tuesday

കല കുവൈറ്റിന്റെ ആറാമത്തെ ചാർട്ടേഡ് വിമാനം 16ന് കൊച്ചിയിലേക്ക്; രജിസ്ട്രേഷൻ തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jul 11, 2020

കുവൈറ്റ് സിറ്റി > കോവിഡ്-19 ന്റെ വ്യപനത്തിൽ കുവൈറ്റിൽ നിന്നും നാട്ടിലേക്ക് പോകാനാഗ്രഹിക്കുന്ന പ്രവാസികൾക്ക്  വേണ്ടി കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് ചാർട്ട്‌ ചെയ്യുന്ന ആറാമത്തെ വിമാനം ജൂലൈ 16ന് കൊച്ചിക്ക് യാത്ര തിരിക്കും. ടിക്കറ്റ് നിരക്കായി ഇക്കോണമി ക്ലാസ്സിനു 108 ദിനാറാണു ഈടാക്കുന്നത്. എല്ലാ യാത്രക്കാർക്കും കല കുവൈറ്റ്  സൗജന്യമായി PPE കിറ്റ് നൽകും. രജിസ്റ്റർ ചെയ്യുവാൻ താൽപ്പര്യമുള്ളവർ www.kalakuwait.com kalakuwait.com/എന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌തു രജിസ്ട്രേഷൻ നടപടികൾ ഉറപ്പുവരുത്തണമെന്ന് ഭാരവാഹികൾ അറിയിച്ചു.

രജിസ്ട്രേഷനുമായ്‌ ബന്ധപ്പെട്ട സംശയങ്ങൾക്ക്‌ 60778686, 97683397 എന്നീ നമ്പറുകളിലും, കൂടുതൽ വിവരങ്ങൾക്ക് 66627600, 94013575, 50336681 എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top