27 September Sunday

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കല കുവൈറ്റ് അഭിനന്ദിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 21, 2020

കുവൈറ്റ് സിറ്റി> രാജ്യത്തെ മികച്ച നിയമസഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട പി.ശ്രീരാമകൃഷ്ണനെ കല കുവൈറ്റ് അഭിനന്ദിച്ചു. 'ഐഡിയല്‍ ലെജിസ്ലേറ്റീവ് അസംബ്ലി സ്പീക്കര്‍' പുരസ്‌കാരത്തിനാണ് അദ്ദേഹം അര്‍ഹനായത്.

 നിയമസഭയുടെ പ്രവര്‍ത്തനങ്ങളെ ജനങ്ങളുമായി അടുപ്പിക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിച്ചതും, വിദ്യാര്‍ത്ഥികള്‍ക്കായി പാര്‍ലമെന്റുകള്‍, ഇ- നിയമസഭ, നിയമസഭ സമുച്ചയത്തില്‍ സമ്പൂര്‍ണ്ണ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കിയത് തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് ലോക്‌സഭാ മുന്‍ സ്പീക്കര്‍ ശിവരാജ് പാട്ടീല്‍ അധ്യക്ഷനായ സമിതി അദ്ദേഹത്തെ ജേതാവായി  തെരഞ്ഞെടുത്തത്.

അടുത്ത മാസം 20ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അദ്ദേഹത്തിന് അവാര്‍ഡ് സമ്മാനിക്കും. പുരസ്‌കാരലബ്ദിയില്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നതായി കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്‍, ജനറല്‍ സെക്രട്ടറി സി.കെ.നൗഷാദ് എന്നിവര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top