18 November Monday

കല കുവൈറ്റ് ഭാരവാഹികൾ മുഖ്യമന്ത്രിയെ സന്ദർശിച്ചു; ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ കൈമാറി

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2019

കുവൈറ്റ് സിറ്റി>  കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഭാരവാഹികൾ മുഖ്യമന്ത്രിയെ സന്ദർശിച്ചു. കേരളത്തിലുണ്ടായ പ്രകൃതി ദുരന്തങ്ങളിൽപെട്ടവർക്ക് ആശ്വാസം പകരുന്നതിനായി കല കുവൈറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യഘട്ടമായി നൽകിയ 10 ലക്ഷം രൂപയുടെ രേഖകൾ  മുഖ്യമന്ത്രിക്ക് കൈമാറി. ട്രഷറർ കെവി നിസാർ, ഫഹാഹീൽ മേഖല സെക്രട്ടറി ഷാജു വി ഹനീഫ്, കേന്ദ്രക്കമ്മിറ്റി അംഗം എം‌ പി മുസ്ഫർ, മംഗഫ് ഈസ്റ്റ് യൂണിറ്റ് കൺ‌വീനർ ജയചന്ദ്രൻ എന്നിവരാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്‌. ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങളിലേക്ക് തുക സമാഹരിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾക്ക് കുവൈറ്റ് പ്രവാസി സമൂഹത്തിൽ നേതൃത്വം നൽകുമെന്നും ഭാരവാഹികൾ  അറിയിച്ചു. സംസ്ഥാനം പ്രതിസന്ധി നേരിടുന്ന ഘട്ടങ്ങളിലെല്ലാം പ്രതിരോധ പ്രവർത്തനങ്ങളിൽ കല കുവൈറ്റിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും തുടർപ്രവർത്തനങ്ങളിൽ മുഴുവൻ പ്രവാസി സമൂഹത്തിന്റെയും സഹായ സഹകരണങ്ങൾ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top