25 January Tuesday

കല കുവൈറ്റ് ‘സ്‌മാർട്ട്ഫോൺ മൈക്രോ ഫിലിം ഫെസ്റ്റിവൽ’

വെബ് ഡെസ്‌ക്‌Updated: Monday Nov 8, 2021

കുവൈറ്റ് സിറ്റി > കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ്, കുവൈറ്റിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിനായി ‘സ്‌മാർട്ട്ഫോൺ മൈക്രോ ഫിലിം ഫെസ്റ്റിവൽ’ സംഘടിപ്പിക്കുന്നു. കല കുവൈറ്റ് ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ 2022 ജനുവരി 14നാണ് പരിപാടി സംഘടിപ്പിക്കുന്നത്. 3 മിനിറ്റുവരെ ദൈർഘ്യമുള്ള, ഇന്ത്യൻ ഭാഷകളിൽ തയ്യാറാക്കിയ ചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുക.

മലയാളമല്ലാത്ത മറ്റ് ഭാഷകളിലുള്ള ചിത്രങ്ങള്‍ക്ക് ഇംഗ്ലീഷ് സബ്ടൈറ്റില്‍ നിര്‍ബന്ധമാണ്‌. മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ഡിസംബർ 15ന് മുൻപായി www.kalakuwait.com  എന്ന വെബ്‌സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യണം. തയ്യാറാക്കിയ ഫിലിം ഡിസംബർ 31ന് മുൻപ് സംഘാടക സമിതിക്ക് കൈമാറണം. കൂടുതൽ വിവരങ്ങൾക്ക്: 6667 5110, 9897 6881. ഫഹാഹീൽ: 66234821, അബുഹലീഫ: 66165923, അബ്ബാസിയ: 60466002, സാൽമിയ: 50890404 എന്നീ നമ്പറുകളിലും ബന്ധപ്പെടുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top