22 September Tuesday

കരിപ്പൂർ , രാജമല ദുരന്തം : കല കുവൈറ്റ് അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020


കുവൈറ്റ് സിറ്റി>  കരിപ്പൂർ വിമാനാപകടത്തിലും മൂന്നാര്‍ രാജമലയിലുണ്ടായ മണ്ണിടിച്ചിലും കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി. വന്ദേ ഭാരത് മിഷന്റെ ഭാഗമായി ദുബായിയിൽ നിന്നും കോഴിക്കോട്ടേക്ക് തിരിച്ച എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനമാണ് ലാൻഡിങിനിടെ റൺ‌വേയിൽ നിന്നും തെന്നിമാറി അപകടത്തിൽ പെട്ടത് .

നാടിനെ നടുക്കിയ ഈ ദുരന്തങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതായും, മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ, ജനറൽ സെക്രട്ടറി സി.കെ നൗഷാദ് എന്നിവർ അനുശോചനക്കുറിപ്പിൽ അറിയിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top