16 August Sunday

കല കുവൈറ്റ് മൈക്രൊ ഫിലിം ഫെസ്റ്റിവൽ; മധുപാൽ മുഖ്യാതിഥിയാകും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2019

കുവൈറ്റ് സിറ്റി >  കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിലുള്ള കല കുവൈറ്റ് ഫിലിം സൊസൈറ്റി ഒരുക്കുന്ന രണ്ടാമത് സ്മാർട്ട്‌ഫോൺ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ജൂറിയും മുഖ്യാതിഥിയുമായി പ്രശസ്ത ചലച്ചിത്ര സംവിധായകനും അഭിനേതാവുമായ മധുപാൽ പങ്കെടുക്കും.

 സെപ്‌തംബർ ആറിന് മംഗഫ് നജാത്ത് സ്കൂളിലാണ്‌ ഫെസ്റ്റിവെൽ. വെള്ളിയാഴ്ച പകൽ 2:30 ന് ആരംഭിക്കുന്ന മേളയിൽ പൂർണ്ണമായും കുവൈറ്റിൽ ചിത്രീകരിച്ച പ്രവാസികളായ ചലച്ചിത്ര പ്രവർത്തകരുടെ നാൽ‌പ്പതിലധികം ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. മികച്ച ചിത്രം, രണ്ടാമത്തെ ചിത്രം, സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ, നടി, ബാലതാരം, ഛായാഗ്രാഹകൻ എന്നീ വിഭാഗങ്ങളിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അവാർഡുകൾ വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക്: 50336681, 98976881, 60737565.

 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top