30 November Tuesday

കല കുവൈറ്റ്‌ ബാലകലാമേള 2021: സമ്മാന വിതരണം

വെബ് ഡെസ്‌ക്‌Updated: Monday Oct 4, 2021

കുവൈറ്റ് സിറ്റി > കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ കുവൈറ്റും ബിഇസി എക്‌സ്ചേഞ്ചും സംയുക്തമായി കുവൈറ്റിലെ ഇന്ത്യൻ സ്‌കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച ബാലകലാമേള 2021 ന്റെ സമ്മാനദാനം നിർവഹിച്ചു. കല കുവൈറ്റ് അബ്ബാസിയ ഓഫീസിൽ നടന്ന ചടങ്ങിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയ ഇന്ത്യൻ എഡ്യൂക്കേഷൻ സ്‌കൂ‌ൾ (ഭാവൻസ്) ഓവറോൾ ചാമ്പ്യൻഷിപ്പ് കിരീടം കരസ്ഥമാക്കി.

നാലു വ്യത്യസ്‌ത‌ വേദികളിലായി ആഗസ്‌ത് 5,6 തീയതികളിലായിരുന്നു ഓൺലൈനായി കലാമേള- സംഘടിപ്പിച്ചത്. കുവൈറ്റിലെ വിവിധ ഇന്ത്യൻ സ്‌കൂളുകളിൽ നിന്നുമായി 700ലധികം വിദ്യാർഥികൾ മത്സരങ്ങളിൽ പങ്കെടുത്തു. വിജയികൾക്കുള്ള ഉപഹാരങ്ങൾ കല കുവൈറ്റ് കേന്ദ്ര കമ്മിറ്റി അംഗങ്ങളും കല പ്രവർത്തകരും വിതരണം ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top