27 May Monday

കല കുവൈറ്റ് ബാലകലാമേള-2019 ഏപ്രിൽ 26-ലേക്ക് മാറ്റി

വെബ് ഡെസ്‌ക്‌Updated: Monday Apr 8, 2019

കുവൈറ്റ് സിറ്റി> കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഏപ്രിൽ 12-ന് ഹസ്സാവി യുണൈറ്റഡ് ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടത്താനിരുന്ന ഇന്ത്യൻ സ്കൂൾ കുട്ടികളൂടെ കലോത്സവമായ ബാലകലാമേള-2019 ചില സാങ്കേതികമായ തടസ്സങ്ങളെ തുടർന്ന് ഏപ്രിൽ 26-ന് അബ്ബാസ്സിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലേക്ക് (പഴയ സ്കൂൾ) മാറ്റിയതായി ഭാരവാഹികൾ അറിയിച്ചു.

 മത്സര ഇനങ്ങളിലും സമയക്രമത്തിലും യാതൊരു വിധ മാറ്റങ്ങളും ഉണ്ടായിരിക്കുന്നതല്ല. മത്സരത്തിനായി പേരുകൾ രജിസ്റ്റർ ചെയ്തവർ ഇതൊരു അറിയിപ്പായി സ്വീകരിക്കണമെന്ന്‌ കല കുവൈറ്റ് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.

 ഇതുമൂലം മത്സരാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകൾക്ക് ഖേദം രേഖപ്പെടുത്തുന്നതായി ഭാരവാഹികൾ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് www.kalakuwait.com എന്ന വെബ്‌സൈറ്റിലോ 66284396, 94933192, 96007646, 66071003 എന്നീ നമ്പറുകളിൽ കല കുവൈറ്റ് പ്രവർത്തകരെയോ ബന്ധപ്പെടാവുന്നതാണ്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top